Breaking News
Home / Lifestyle / ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ

ഈ അക്രമണങ്ങള്‍ അമ്പിളി ദേവിയ്ക്ക് എതിരെയല്ല, എനിക്ക് നേരെ

തന്റേയും അമ്പിളി ദേവിയുടേയും വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അമ്പിളി ദേവിയെ ഉന്നം വച്ചുള്ളതല്ല. ആ ആക്രമണങ്ങള്‍ എനിക്ക് എതിരെ നടക്കുന്നതാണെന്ന് ആദിത്യന്‍ പറഞ്ഞു. എന്നോട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ സീരിയല്‍ രംഗത്തെ ഒരു നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും എന്റെ കയ്യിലുണ്ട്. ഇനിയും ഇത്തരം കുപ്രചരങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യന്‍ വ്യക്തമാക്കി.

2015 മുതല്‍ ഇയാള്‍ എന്നെ ഉപദ്രവിക്കുകയാണ്. എന്നോടുള്ള ശത്രുതയാണ് അവര്‍ ഇപ്പോള്‍ തീര്‍ക്കുന്നത്. പണ്ട് എനിക്ക് അമ്പിളി ദേവിയെ ഇഷ്ടമായിരുന്നു. അമ്പിളിയോടോ കുടുംബത്തോടോ ഞാനത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ലോവല്‍ എന്നെ പറ്റി മോശം പറഞ്ഞ് അത് മുടക്കി. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പിളി ദേവിയുടേയും ലോവലിന്റേയും ഇടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈ എടുത്തയാളാണ് ഞാന്‍.

അമ്പിളി ദേവിയെ ലോവല്‍ വിവാഹം കഴിച്ച ശേഷം പല ഡയറക്റ്റ്‌സ് സെല്ലിംഗ് കമ്പനികളുടേയും പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്. അഭിനയിക്കാന്‍ വിട്ടില്ല. എന്തെങ്കിലും ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ഉപദ്രവിക്കുമായിരുന്നു. ഇരുവരുടേയും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ മുന്നിട്ട് ഇറങ്ങിയപ്പോള്‍ അമ്പിളി തന്നെയാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്.

എന്റെ കുഞ്ഞിനെപ്പോലെയാണ് അമ്പിളി ദേവിയുടെ മകനേയും ഞാന്‍ കാണുന്നത്. ഒരു നടിയും നടനും കല്യാണം കഴിച്ചാല്‍ അവരെ പിരിക്കുക എന്നതാണ് സീരിയല്‍ രംഗത്തെ ചിലരുടെ ലക്ഷ്യം. അതിവിടെയും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. പലതരത്തിലുള്ള ഫോണ്‍ വിളികളാണ് അമ്പിളി ദേവിയ്ക്ക് ഇത്തരത്തില്‍ വരുന്നത്.

29വയസ്സിലാണ് വിവാഹം കഴിക്കുന്നത്. 2015 ല്‍ ഡൈവോഴ്‌സ് ആയി. അതിനിടെ ഞാന്‍ നാല് കല്യാണം കഴിച്ചെന്നാണ് പറയുന്നത്. അതെങ്ങനെയാണ്. ഒരു ബന്ധം ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തിയില്ല. 2016ലായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ഞാന്‍ അവരുമായി അടുത്തത്. അവരില്‍ എനിക്ക് ഒരു മകനുണ്ട്. അത് അമ്പിളിയ്ക്ക് അറിയാം.

ഇപ്പോള്‍ പ്രചരിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കെല്ലാം പിറകില്‍ ആ നിര്‍മ്മാതാവാണ്. അയാള്‍ സീരിയല്‍ രംഗത്തെ പലര്‍ക്ക് എതിരെയും ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചയാളാണ്. വ്യാജകേസുകളും കൊടുത്തിട്ടുണ്ട്. ഇതേ നിര്‍മ്മാതാവ് ഒരു എംഎല്‍എ നശിപ്പിക്കാന്‍ എനിക്ക് ഫോണ്‍ നമ്പര്‍ വരെ തന്നെയാളാണ്.
എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. എനിക്ക് ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്.

18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ? ഞാന്‍ ചില തെളിവ് പുറത്ത് വിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാല്‍ ആ തെളിവുകള്‍ പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.