Breaking News
Home / Lifestyle / ലച്ചു ചേച്ചിക്ക് ബ്ലെഡ് ക്യാൻസറാണ്; മജ്ജ മാറ്റിവയ്ക്കാൻ 25 ലക്ഷം രൂപ വേണം; ഞങ്ങൾ കുറച്ച് കുട്ടികൾ അങ്ങയേ വന്ന് കണ്ടാൽ സഹായിക്കുമെന്ന് കരുതുന്നു; എംഎ യൂസഫലിയോടുള്ള കല്യാണി പ്രവീണിന്റെ സഹായ അഭ്യർത്ഥന വൈറൽ; പ്രവാസി വ്യവസായി സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിൽ ഒരു കൂട്ടം കുട്ടികള്‍..!!

ലച്ചു ചേച്ചിക്ക് ബ്ലെഡ് ക്യാൻസറാണ്; മജ്ജ മാറ്റിവയ്ക്കാൻ 25 ലക്ഷം രൂപ വേണം; ഞങ്ങൾ കുറച്ച് കുട്ടികൾ അങ്ങയേ വന്ന് കണ്ടാൽ സഹായിക്കുമെന്ന് കരുതുന്നു; എംഎ യൂസഫലിയോടുള്ള കല്യാണി പ്രവീണിന്റെ സഹായ അഭ്യർത്ഥന വൈറൽ; പ്രവാസി വ്യവസായി സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിൽ ഒരു കൂട്ടം കുട്ടികള്‍..!!

ക്യാൻസർ രോഗിയായ എഴാം ക്ലാസുകാരിയുടെ ജീവൻ രക്ഷിക്കാൻ വ്യവസായി എം എം യൂസഫലിയുടെ സഹായം തേടുന്ന ആറാം ക്ലാസുകാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ. ആലപ്പുഴ പൂന്തോപ്പ് സെന്റ്‌മേരീസ് സൂകൂളിലെ വിദ്യാർത്ഥിനി കല്യാണി പ്രവീണാണ് ബ്ലഡ് ക്യാൻസർ പിടിപെട്ടതിനെത്തുടർന്ന് ഒന്നരമാസത്തോളമായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്ന ലച്ചുവിന്റെ ചികത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ വീഡിയോ സന്ദേശമിട്ടത്.നാട്ടുകാരിയും ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് ലച്ചു.

നമസ്‌കാരം യൂസഫലി സാർ എന്ന മുഖവുരോടെ തുടങ്ങുന്ന വീഡിയോയിൽ ലച്ചുവിന്റെ കുടുമ്പത്തിന്റെ കഷ്ടപ്പാടും രോഗവിവരവും ചികത്സാച്ചെലവിനെക്കുറിച്ചുമെല്ലാം കല്യാണി വിശദീകരിക്കുന്നുണ്ട്. ‘ഞങ്ങൾ കുറച്ച് കുട്ടികൾ അങ്ങയേ വന്ന് കണ്ടാൽ സഹായിക്കുമെന്ന് കരുതുന്നു.പ്ലീസ് സാർ…ഇതൊരു അപേക്ഷയാണ്…ഒരു കുഞ്ഞു ജീവൻ നിലത്തനാണ് ..പ്ലീസ് സാർ.’എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. എം എ യൂസഫലി സഹായിക്കുമെന്നാണ് മിക്ക കമന്റുകളിലെയും സൂചന. സന്ദേശം അയച്ചതിന് നന്ദിയെന്നും കഴിവതും വേഗം മറുപിടി നൽകുമെന്നും അറിയിച്ച് യൂസഫലി ഫാൻസിന്റെ പേരിൽ ഒരു അറിയിപ്പും കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്.

സ്‌കൂളിന് സമീപം കാർ വർക്ക് ഷോപ്പ് നടത്തി വരുന്ന പ്രവീണിന്റെ മകളാണ് കല്യാണി. വാർഡ് കൗൺസിലർ എം ആർ പ്രേമിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ലച്ചു സാഹയ സമിതി അംഗങ്ങളെയാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മകളുടെ വീഡിയോ പ്രവീൺ ആദ്യം കാണിച്ചത്. ഇവരുടെ സമ്മത്തോടെയാണ് ഇത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

പൂന്തോപ്പ് വടിക്കാട്ട് ചിറ പ്രമേഷ് -പ്രീതി ദമ്പതികളുടെ മകളാണ് ലച്ചു. ഇവരുടെ ഇളയ കുട്ടിക്ക് രണ്ട് വയസാവുന്നതേ ഉള്ളു. പ്രമേഷ് ഗൾഫിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. മകളുടെ ചികത്സാർത്ഥം പ്രവീൺ ജോലി വിട്ട് നാട്ടിലെത്തിയിട്ട് ഇപ്പോൾ രണ്ട് മാസത്തോളമായി. കാൽമുട്ട് വേദനയ്ക്ക് ചികത്സ തേടിയാണ് ലച്ചു ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തുന്നത്. മരുന്നുകൾ മാറി മാറി നൽകിയിട്ടും രോഗത്തിന് ശമന മുണ്ടാവാത്ത സാഹചര്യത്തിൽ ഇവിടെ ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ലച്ചുവിന് ബ്ലഡ് ക്യാൻസർ സ്ഥിരീകരിച്ചത്.തുടർന്ന് ചികത്സ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.