ബിഗ് സല്യൂട്ട് ഷാർജ പോലീസ് ..!!
ദുഃഖ വെള്ളിയാഴ്ച ചടങ്ങുകൾക്ക് പള്ളിയിൽ നല്ല തിരക്കായിരിക്കും അതുകൊണ്ടു ഞാനും കുടുംബവും വൈകുനേരം ഒരു ഏഴു മണി ആയപ്പോൾ ആണ് ഷാർജ സെന്റ് മൈക്കിൾസ് പള്ളിയിൽ പോയത്
അപ്പോളും പള്ളിയും പരിസരവും നല്ല തിരക്കിൽ ആയിരുന്നു
പോകുന്ന വഴി ഷാർജ പോലീസ് റോഡ് എല്ലാം ബാരിക്കേഡ് വച്ച് പള്ളിയിലേക്ക് പോകുന്ന ഭാഗത്തേക്ക് വാഹങ്ങൾ കടക്കാതെ ഭക്തർക്ക് സഹായം ചെയ്യുന്നുണ്ടായിരുന്നു .
ചടങ്ങുകൾ കഴിഞ്ഞു ഏകദേശം എട്ടര മണിയായപ്പോൾ ഞങൾ പള്ളിയിൽ നിന്നും തിരിച്ചു പോന്നു മെയിൻ റോഡിലേക്ക് എത്തുന്നതിനു മുൻപ് മൂന്നു നാലു പോലീസ് വണ്ടികൾ അവിടെ കിടപ്പുണ്ടായിരുന്നു
വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ഒരു പോലീസ്കാരൻ അടുത്തേക്ക് വന്നു
എസ്ക്യൂസ്മേ ബ്രദർ
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ കുറെ ജ്യൂസും വെള്ളവുമായി മൂന്നുനാലു പോലീസ്കാർ
ഞങ്ങൾക്ക് എല്ലാവർക്കും വെള്ളവും ജ്യൂസും നൽകി
ഞങൾ കുറച്ചു നേരം അവിടെ നിന്നു അതുവഴി വന്ന എല്ലാവർക്കും ഏകദേശം ഒരു മുന്നൂറു പേരെങ്കിലും ആ സമയം അതിലൂടെ വന്നിരുന്നു നിറഞ്ഞ പുഞ്ചിരിയോടെ ജ്യൂസും വെള്ളവും നല്കുന്നുണ്ടായിരുന്നു
അനേഷിച്ചപ്പോൾ ആണ് അറിഞ്ഞത് രാവിലെ മുതൽ പോലീസ്കാർ അവിടെ വെള്ളവും ജ്യൂസും നല്കുണ്ടായിരുന്നു എന്ന്
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുന്ന ജനങ്ങളും
ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും പ്രീണിപ്പിച്ചു തങ്ങളുടെ അധികാരം നിലനിർത്താൻ പാട് പെടുന്ന നേതാക്കളും
നീതി നടത്തിതരേണ്ട നമ്മുടെ നാട്ടിലെ പോലീസിന്റെ അവസ്ഥയും നോക്കുമ്പോൾ
ഒരു അറബി രാജ്യമായിരുന്നിട്ടും മറ്റു രാജ്യക്കാരോടും മതവിഭാഗക്കാരോടും ഇവിടത്തെ ഭരണാധികാരിയും പോലീസും കാണിക്കുന്ന സ്നേഹത്തിനും പരിഗണനക്കും ഒരു ബിഗ് സല്യൂട്ട് …Post
ജിമ്മി ചേന്ദമംഗലം …