Breaking News
Home / Lifestyle / 24 ലക്ഷം ആരാധകര്‍ ടിക് ടോക്കില്‍ മനംകവര്‍ന്ന് താരമായി അനുപമ

24 ലക്ഷം ആരാധകര്‍ ടിക് ടോക്കില്‍ മനംകവര്‍ന്ന് താരമായി അനുപമ

സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ടിക് ടോക് തരംഗത്തിലാണ്. ടിക് ടോക് പ്രകടനത്തിലൂടെ സെലിബ്രിറ്റികളെ കടത്തിവെട്ടി താരങ്ങളായവരും ഒട്ടേറെയുണ്ട്.

എന്നാല്‍ പ്രേമത്തിലെ മേരിയായി വന്നു മലയാളികളുടെ മനം കവര്‍ന്ന അനുപമാ പരമേശ്വരനാണ് ടിക് ടോകിലെ സൂപ്പര്‍ താരം. ടിക് ടോകില്‍ വളരെ സജീവമാണ് അനുപമ, രസകരമായ വീഡിയോകളാണ് ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുള്ളത്.

24 ലക്ഷം പേരാണ് പ്രിയതാരത്തിനെ പിന്തുടരുന്നത്. മലയാളത്തില്‍ മാത്രമല്ല, പല ഭാഷകളില്‍ അനുപമ വീഡിയോകള്‍ ചെയ്യുന്നുണ്ട്. സെറ്റ് സാരിയണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ താരം ചുവടുവെച്ചത് വൈറലായിരുന്നു. താരത്തിന്റെ ടിക് ടോക് വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്.

ഫേസ്ബുക്കില്‍ 28 ലക്ഷം പേര്‍ അനുപമയെ പിന്തുടരുന്നുണ്ട്. എന്നാല്‍ ടിക് ടോകില്‍ അതിവേഗമായിരുന്നു അനുപമ 24 ലക്ഷം ആരാധകരെ സ്വന്തമാക്കിയത്. അനുപമയുടെ അക്കൗണ്ടിനു ടിക് ടോകിന്റെ അംഗീകാരമുണ്ട്. മറ്റുള്ള ഭാഷകളില്‍ സജീവമായതും താരത്തിന് ആരാധകര്‍ വര്‍ധിക്കാന്‍ കാരണമായി.

About Intensive Promo

Leave a Reply

Your email address will not be published.