Breaking News
Home / Lifestyle / കാമുകിയുടെ പുനര്‍ജ്ജന്മം മൂര്‍ഖനോടൊപ്പം ജീവിക്കുന്ന യുവാവ്

കാമുകിയുടെ പുനര്‍ജ്ജന്മം മൂര്‍ഖനോടൊപ്പം ജീവിക്കുന്ന യുവാവ്

കൂടെക്കഴിയുന്ന പെരുമ്പാമ്പ്‌ തന്‍റെ മരിച്ച് പോയ കാമുകിയാണ് എന്നാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്.

കാമുകിയുടെ പുനര്‍ജ്ജന്മം ആണെന്ന് വിശ്വസിച്ച് മൂര്‍ഖന്‍ പാമ്പിനെ സ്നേഹിയ്ക്കുകയാണ് ഒരു കാമുകന്‍.പത്തടി നീളമുള്ള ഭീമന്‍ മൂര്‍ഖന്‍ ഇയാളുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് രണ്ടു വര്‍ഷമായി.ഉറങ്ങുന്നതും ടി വി കാണുന്നതും മുതല്‍ ജിമ്മില്‍ പോകുന്നത് വരെ ഇവര്‍ ഒരുമിച്ചാണ്. തായലന്‍റിലെ കാഞ്ചനബുരിയിലാണ് സംഭവം. കൂടെക്കഴിയുന്ന പെരുമ്പാമ്പ്‌ തന്‍റെ മരിച്ച് പോയ കാമുകിയാണ് എന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്.

കാമുകിയുടെ അതെ ഛായയാണത്രെ പാമ്പിനും. വോറാനന്‍ സരസാലിന്‍ എന്ന ലോക്കല്‍ റിപ്പോര്‍ട്ടര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വൈറല്‍ ആകുന്നത്. ഈ കാമുകിയോടോപ്പമാണ് ഈ യുവാവിന്‍റെ കൂടുതല്‍ സമയവും.ഒരു നിമിഷം പോലും ഇവര്‍ പിരിഞ്ഞിരിയ്ക്കാറില്ല.

ഉറങ്ങുന്നതും ഒരുമിച്ച് തന്നെ.തന്‍റെ പ്രണയം സത്യമായിരുന്നത് കൊണ്ട് ദൈവം കാമുകിയെ തിരിച്ച് തന്നെന്നാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്. നാട്ടുകാര്‍ക്ക് പരിചിതനാണ് പാമ്പിന്‍റെ കൂടെ ജീവിയ്ക്കുന്ന ഈ യുവാവ്.

About Intensive Promo

Leave a Reply

Your email address will not be published.