ഇഷ്ടതാരങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ഒരുമിച്ചൊരു സെൽഫിയെടുക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ..? താരങ്ങളെ നേരിൽ കാണാൻ അവസരമുണ്ടായാലും നമ്മൾ ആഗ്രഹിക്കുന്ന പോസിൽ അവർ നിന്നു തരണമെന്ന് ഒരു ഉറപ്പും ഇല്ല.
ഇതിനൊന്നും അവസരം ഇല്ലെങ്കിൽ പിന്നെ അടുത്ത പടി ഇതെല്ലാം ഫോട്ടോഷോപ്പിൽ ഉണ്ടാക്കുകയെന്നതാണ്. ഫോട്ടോഷോപ്പ് ചെയ്താലും അത് ഒറിജനൽ പോലെ തോന്നിക്കണമെങ്കിലും പണിയാണ്. എന്നാൽ ഒറിജിലിനെ വെല്ലും ഫോട്ടോഷോപ്പ് ചിത്രങ്ങൾ ഒരുക്കി കയ്യടി നേടുകയാണ് അൺസീൻ ഫ്രണ്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ യുവാവ്.
പ്രിയ വാര്യരുടെ തലയിൽ എണ്ണ തേക്കുന്ന, ആലിയക്കൊപ്പം സമയം പങ്കിടുകയും മോദിക്കൊപ്പം പ്രത്യക്ഷപ്പെടുകയും വിരാടിനും അനുഷ്കയ്ക്കൊപ്പം മധുവിധുവിന് പോകുന്ന വിരുതന് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. ബോളിവുഡിന്റെ പ്രിയ സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അൺസീൻ ഫ്രണ്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ജനങ്ങളുമായി സംവദിക്കുന്നത്.
അൺസീൻ ഫ്രണ്ടിന്റെ ഇൻസ്റ്റഗ്രാമിൽ പോയാൽ അക്ഷരാർത്ഥത്തിൽ നാം ഞെട്ടുക തന്നെ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താര സത്കാരത്തിലും സച്ചിന്റെ വീട്ടിലും പ്രിയങ്ക ചോപ്രയുടെ മടിയിലും ഒക്കെ ഇയാൾ ഉണ്ടാകും. ഒറിജിലിനെ വെല്ലുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി അൺസീൻ ഫ്രണ്ട് സമൂഹമാധ്യമങ്ങളെ ഞെട്ടിക്കുന്നു. പ്രശസ്തനാകാൻ കാണിച്ച പണി ആണെങ്കിലും സംഗതി ക്ലാസ് ആണെന്ന് സമൂഹമാധ്യമങ്ങൾ ഇയാൾക്കു സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.