ഇന്ത്യയിൽ തന്നെ പൈലറ്റ് ലൈസെൻസ് ഉള്ള അപൂർവം നടന്മാരിൽ ഒരാളാണ് അജിത്. ചെന്നൈ ഫ്ലയിങ് ക്ലബ്ബിലെ സ്ഥിരം സന്ദർശകരിൽ ഒരാൾ ആയ അജിത് റിമോട്ട് കണ്ട്രോൾ ഡ്രോണുകൾ പ്രവർത്തിപ്പിച്ചു പരിചയം നേടിയിട്ടുണ്ട്.
ബൈക്ക്,കാർ റേസർ എന്നി നിലകളിലും നിലകളിലും അജിത് പ്രാഗത്ഭ്യം നേടിയിട്ടുണ്ട്വാഹന കമ്പം പോലെ തല അജത്തിന് ഏർെ൩ ഇഷ്ടമുണ്ട് ഫീൽഡുകളാണ് മെഷിനുകളും ഗാഡ്ജറ്റെറിസും . അദ്ദേഹത്തിന് ഡ്രോൺ പോലെ ഉള്ള സാങ്കേതിക വിദ്യകളുടെ മേൽ ഉള്ള താല്പര്യം കണക്കിലെടുത്തു മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അവ്രുടെ ഡ്രോൺ പ്രൊജക്റ്റ് ആയ ദക്ഷയുടെ UAV സിസ്റ്റം അഡ്വൈസർ ആയും അദ്ദേഹത്തെ നിയമിച്ചിരുന്നു.
മെഡിക്കൽ എക്സ്പ്രസ്സ് UAV ചലഞ്ച് എന്ന ഇന്റർനാഷണൽ എക്സ്പോയിലെ പല രാജ്യത്തെ ഡ്രോണുകളോട് മത്സരിചു അജിത്തിന്റെ ടീമിന്റെ ദക്ഷ രണ്ടാം സ്ഥാനം നേടിയിരുന്നു .UAV സിസ്റ്റം അഡ്വൈസർ എന്ന രീതിയിൽ നിരവധി പ്രധാനപെട്ട ടിപ്സ് ആണ് അദ്ദേഹം ദക്ഷ ടീമിന് പകർന്നു കൊടുത്തത്. കോംപറ്റീഷനു മുൻപ് തന്നെ 6 മണിക്കൂർ 7 മിനിറ്റ് നിർത്താതെ പറന്നു ദക്ഷ റെക്കോർഡ് നേടിയിരുന്നു..
ഇപ്പോളിതാ പുതിയ ഒരു ഡ്രോൺ ടാക്സി സൃഷ്ടിച്ചു വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് ദക്ഷ ടീം .തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്‍റെ ഡ്രോണ്‍ ടാക്സി ശ്രദ്ധേയമായത്.ഒരാൾക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇൗ ഡ്രാൺ നിർമിച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും.
ഒന്നര വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഡ്രോണിന്റെ പ്രോട്ടോടൈപ്പ് നിർമിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോൺ ടാക്സി ആണിത്. അജിത്തിന്റെ മാർഗ നിർദേശങ്ങളിലൂടെയാണ് വിദ്യാർഥികൾ ഈ പ്രോട്ടോ ടൈപ്പ് നിർമ്മിച്ചത്.
Exclusive : #Thala #Ajith Mentored #TeamDhaksha 's Drone Now in Chennai Trade Centre !! @rameshlaus pic.twitter.com/LZXqQxC1oQ
— Thala AJITH Fans North India🇮🇳™ (@NorthAjithFC) January 25, 2019