Breaking News
Home / Lifestyle / ബിഎംഡബ്ലി 7 സിരീസ് സ്വന്തമാക്കി ദിലീപ് താക്കോലേറ്റുവാങ്ങി അമ്മ

ബിഎംഡബ്ലി 7 സിരീസ് സ്വന്തമാക്കി ദിലീപ് താക്കോലേറ്റുവാങ്ങി അമ്മ

നടനും നിർമ്മാതാവുമായ ദിലീപ് bmw 7 സീരിസ് വാഹനം സ്വന്തമാക്കി. ഒരു മാസം മുൻപ് എറണാകുളത്തു നിന്നും ആണ് വാഹനം വാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്യാഡംബര സൗകര്യങ്ങൾ കൊണ്ടും അതി നൂതന സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ സെഡാൻ ആണ് bmw 7 സീരീസ്.

ആഡംബരത്തിനു പുതുമാനങ്ങൾ നൽകുന്നതാണ് 2016 ബി എം ഡബ്ല്യൂ 7 സീരിസ്. സ്കൈ ലോഞ്ച് സൺറൂഫ്, ലേസർ ലൈറ്റുകൾ എന്നിവയും ഈ മോഡലിലുണ്ട്.ബി എം ഡബ്ല്യൂവിന്റെ എം മോട്ടോർ സ്പോർട്സ് നിർമിക്കുന്ന കരുത്തുറ്റ വി12 ട്വിൻ-ടർബോചാര്‍ജ്ഡ് എൻജിനാണ് കരുത്തു പകരുന്നത്. അൽപം കരുത്തുകുറഞ്ഞ 750 ഐ വകഭേദത്തിൽ ട്വിൻ-ടർബോചാര്‍ജ്ഡ് 4.4 ലിറ്റർ വി8 എന്‍ജിനാണ് നൽകിയിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.