നിലപാടുകൾ കൊണ്ടും ചോദ്യങ്ങൾക്ക് എതിരെയുള്ള മറുപടികളുടെയും പേരിൽ ശ്രദ്ധേയനായ താരമാണ് ടോവിനോ തോമസ്. തെറിക്കുത്തരം മുറിപ്പത്തൽ എന്ന കണക്കിനെയുള്ള ടോവിനോയുടെ ആറ്റിട്യൂട് ചെറിയ രീതിയിലെങ്കിലും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ടോവിനോ തോമസിന്റെ ഒരു തഗ് ലൈഫ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
സംഗതി ടോവിനോ ഒരു കല്യാണത്തിന് എത്തിയപ്പോൾ ഒരാൾ ചോദിച്ച ചോദ്യത്തിന് ടോവിനോ മറുപടി പറഞ്ഞതാണ്. അടുത്തിടെ ഈ കാര്യത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2016 ൽ നടന്ന ആ സംഭവത്തെ പറ്റി ടോവിനോ തോമസ് പറയുന്നത് ഇങ്ങനെ ” 2016 ൽ എന്റെ ചേട്ടന്റെ ഒപ്പം ഞാൻ ഒരു കല്യാണത്തിന് പോയ സമയത് ഉണ്ടായ സംഭവം ആണ്. കല്പന ചേച്ചി, മണി ചേട്ടൻ അങ്ങനെയുള്ള താരങ്ങൾ മരിച്ചതിനു അടുത്ത സമയമാണ്.
കല്യാണ വീടിൽ ഒരു അപ്പൂപ്പൻ എന്നോട് എന്താ ജോലി എന്ന് ചോദിച്ചു ഞാൻ സിനിമയിലാണെന്നു പറഞ്ഞു. അപ്പൂപ്പൻ പെട്ടന്ന് പറഞ്ഞു സിനിമയിൽ ആണെങ്കിൽ സൂക്ഷിക്കണം, സിനിമയിൽ ഉള്ളവരെല്ലാം മരിച്ചു കൊണ്ടിരിക്കുന്ന സമയം ആണ്. ഞാൻ അപ്പൂപ്പനോട് ഇങ്ങനെ മറുപടി പറഞ്ഞു ‘ അത് അപ്പൂപ്പൻ പത്രത്തിന്റെ ഫ്രന്റ് പേജ് മാത്രം കാണുന്നത് കൊണ്ടാണ്, സിനിമയിൽ ഉള്ളവർ മരിച്ചാൽ ഫ്രന്റ് പേജിലെ വരൂ. എന്നാൽ നാലഞ്ചു പേജ് മറിച്ചു നോക്കിയാൽ ചരമ കോളം കാണും, അവിടെ അപ്പൂപ്പനെ പോലെ ഒരുപാട് പേർ ഉണ്ടാകാറുണ്ട് എന്ന്…”