ദുൽഖർ സൽമാൻ,കാർത്തിക മുരളീധരൻ, ചാന്ദിനി ശ്രീധരൻ എന്നിവർ അഭിനയിച്ച ചിത്രമാണ് സി ഐ എ. പകുതിയിൽ കൂടുതൽ ഭാഗം മെക്സിക്കോയിലും യു എസ എ യിലുമായി ആണ് ചിത്രം ഷൂട്ട് ചെയ്തത്. മെക്സിക്കോ വഴി യു എസ് എ യിലേക്കുള്ള ഇല്ലിഗൽ ഇമ്മിഗ്രേഷൻ സംബന്ധിച്ച വിഷങ്ങൾ ഒക്കെ ചർച്ചയാകുന്ന ചിത്രം യഥാർഥ സ്ഥലങ്ങളിൽ ആണ് ഷൂട്ട് ചെയ്തത് . മെക്സിക്കോ വഴി യൂസ് എസിൽ എത്താൻ ശ്രമിക്കുന്ന ഒരാളായി ആണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നടന്ന ഒരു സംഭവത്തെ പറ്റി ദുല്ഖറിന്റെ കോ സ്റ്റാറായ ചാന്ദിനി പറയുന്നത് ഇങ്ങനെ.
“ബോർഡറിന് അടുത്താണ് ഷൂട്ട് നടക്കുന്നത്. അവിടെ ശെരിക്കും ഇല്ലിഗൽ ഇമ്മിഗ്രേഷൻ ഒക്കെ നടക്കുകയാണ് ,അത് കൊണ്ട് പോലീസ് ഇപ്പോഴും പെട്രോൾ ചെയ്യും. ദുല്ഖറും ജോണ് വിജയും കാർ യാത്ര ചെയുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്തത് . കാറിലാണ് മുന്നിൽ ഇവരുടെ നേരെ ഇവരുടെ ആംഗിളിൽ നിന്ന് ഷോട്ട് ലഭിക്കാൻ ഒരു കാമറ കാറിൽ ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്, എന്നാൽ അപ്പോൾ അവിടേക്ക് പോലീസ് എത്തി.
അവർ നോക്കിയപ്പോൾ കാമറ കാറിനു മുന്നിൽ ഫിറ്റ് ചെയ്തു വച്ചിരിക്കുകയാണ് .അവർ അത് ഷോട്ട് ഗൺ ആണെന്ന് തെറ്റിദ്ധരിച്ചു. അവർ അപ്പോൾ തന്നെ കാർ വളഞ്ഞു. സിനിമയിൽ ഒക്കെ കാണും പോലെ മുഴുവൻ ബ്ലാക്ക് പോലീസ് കാറുകൾ വളഞ്ഞു അതിൽ നിന്ന് പോലീസുകാർ ഇറങ്ങി തോക്കും ചൂണ്ടി കാറിനു ചുറ്റും നിന്നു. അവർ കുറെ നേരം കഴിഞ്ഞാണ് അതൊരു ഫിലിം ഷൂട്ട് ആണ് എന്നൊക്കെ മനസിലാക്കിയത്. . അവർ ഒന്നും ചെയ്തായിരുന്നത് ഭാഗ്യം എന്തെന്നാൽ അവർക്ക് ഇങ്ങനെ ഉള്ള കേസുകളിൽ ഷൂട്ട് ഉള്ള അനുവാദം ഉണ്ടായിരുന്നു.”