Breaking News
Home / Lifestyle / പൊള്ളലേറ്റ കുരങ്ങിനെ രക്ഷിക്കാന്‍ ഇവര്‍ സഞ്ചരിച്ചത് 14 കിലോമീറ്റര്‍

പൊള്ളലേറ്റ കുരങ്ങിനെ രക്ഷിക്കാന്‍ ഇവര്‍ സഞ്ചരിച്ചത് 14 കിലോമീറ്റര്‍

ഒരു കുരങ്ങിന്റെ ജീവന്‍ രക്ഷിക്കാനായി നാല് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സഞ്ചരിച്ചത് 14 കിലോമീറ്റര്‍. എന്നും ഓട്ടോ സ്റ്റാന്റിന് സമീപം വരുന്ന കുരങ്ങിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നും ഓട്ടോ സ്റ്റാന്റിന് സമീപം വരുന്ന കുരങ്ങിനെ ഒരു ദിവസം കാണാതായി. എന്നാല്‍ ഇതിനെ ആരും അന്വേഷിച്ചിരുന്നില്ല. 23 -കാരനായ ഓട്ടോ ഡ്രൈവര്‍ ദിലീപ് രാജ് പറയുന്നു. പലപ്പോഴും ഈ കുരങ്ങിന് ഞങ്ങള്‍ പഴമൊക്കെ കൊടുക്കാറുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അവനെ കാണാായെങ്കിലും ചൊവ്വാഴ്ച അവന്‍ തിരിച്ചെത്തി. പക്ഷെ, പകുതി പൊള്ളിയ നിലയിലാണ് എത്തിയത്. അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ദിലീപ് പറഞ്ഞു.

ഇതുകണ്ടപ്പോഴാണ് കൂട്ടുകാരേയും കൂടെ കൂട്ടി കുരങ്ങിനെ രക്ഷിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്നത്. ഷിറാസ് ഖാന്‍, മഹേഷ് ഗുപ്ത, സബജീത് റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ദിലീപ് ഒരു മൃഗാശുപത്രിക്ക് വേണ്ടി തിരഞ്ഞു തുടങ്ങി. 14 കിലോമീറ്റര്‍ ദൂരെ, ബാന്ദ്രയിലായിരുന്നു മൃഗാശുപത്രി. അവിടെ ഡോക്ടര്‍ റിന ദേവ് മൃഗങ്ങളെ പരിശോധിക്കുന്നുണ്ട്. ഒരു ചാക്കില്‍ പൊതിഞ്ഞ് അവര്‍ കുരങ്ങിനെ ഡോക്ടറുടെ അരികില്‍ എത്തിച്ചു.

കുരങ്ങിന് 30 ശതമാനം പൊള്ളലേറ്റിരുന്നു. മുഖത്തും കൈകള്‍ക്കും കാലിനുമായിരുന്നു പൊള്ളലേറ്റിരുന്നത്. പക്ഷെ, ഈ ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടല്‍ അവന് നല്ല ചികിത്സ കിട്ടാന്‍ കാരണമായി. ശരിയായ ആരോഗ്യസ്ഥിതി മനസിലാകണമെങ്കതില്‍ മൂന്നോ നാലോ ദിവസമെടുക്കും. പക്ഷെ, അവന്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ് എന്നും ഡോക്ടര്‍ ദേവ് പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.