ലൈംഗികതയുടെ അതിപ്രസരമുള്ള ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. സെക്സിനു വേണ്ടി പരസ്പരം കൊല്ലാൻ വരെ മനുഷ്യന് മടിയില്ലാത്ത കാലം. അത്രയാണ് മനുഷ്യന്റെ ലൈംഗികാസക്തി. എന്നാല്‍ ഈ ആസക്തി എപ്പോഴും പൂര്‍ത്തീകരിച്ചതുകൊണ്ട് ലോകം നേടാമെന്നൊന്നും ആരും കരുതേണ്ടതില്ല. നാനൂറ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഈ പയ്യന്റെ ജീവിതം തന്നെയാണ് അതിനുള്ള ഉത്തരം. ‘നാനൂറ് സ്ത്രീകളുമായി കിടക്കപങ്കിട്ടു, എന്റെ ജീവിതം നശിപ്പിയ്ക്കപ്പെട്ടു’! ബെന്നി ജെയിംസ്എന്നാ ഈ യുവാവ് പറയുന്നു.
വെറും 22 വയസ്സുമാത്രമാണ് ബെന്നി ജെയിംസിന് പ്രായം. ഇംഗ്ലണ്ടിലെ ക്രൈഡോണ്‍ സ്വദേശിയാണ്. ട്വിറ്ററില്‍ 92,000 ഫോളോവേഴ്‌സ് ഉണ്ട് ബെന്നി ജെയിംസിന്. അതില്‍ ഏറിയ പങ്കും സുന്ദരികളായ സ്ത്രീകള്‍. ഇവരില്‍ വലിയൊരു വിഭാഗത്തിനും ബെന്നിയില്‍ നിന്ന് വേണ്ടത് ഒറ്റക്കാര്യം മാത്രമാണ്, സെക്സ്.ഇതുവരെ നാനൂറ് സ്ത്രീകളുമായിട്ടെങ്കിലും സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് ബെന്നി ജെയിംസ് അവകാശപ്പെടുന്നത്. ഒരു ദിവസത്തിലധികം അധിക ബന്ധങ്ങളും നീളുന്നില്ലെന്നതാണ് ബെന്നിയുടെ പ്രശ്‌നം.
ബെന്നിയുടെ ജീവിതത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധം ഒരാഴ്ചയാണത്രെ. സംഗതി വലിയ കുഴപ്പമില്ലാതെ പോകുകകായിരുന്നു. പക്ഷേ ഒരുകുടുംബ ജീവിതം തുടങ്ങാനാകുമെന്ന പ്രതീക്ഷ തന്നെ ബെന്നിയ്ക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുകയാണ്. മിക്ക സ്ത്രീകളും ലൈംഗികത തേടിയാണ് ബെന്നിയെ സമീപിയ്ക്കുന്നത്. എന്നാല്‍ ‘അത്’ കഴിയുന്നതോടെ ബെന്നിയ്ക്ക് അവരോടുള്ള താത്പര്യം നഷ്ടപ്പെടും. പിന്നീട് ചാറ്റ് ചെയ്യാന്‍ പോലും നില്‍ക്കില്ലത്രെ. എന്നാല്‍ താനിത് മന:പ്പൂര്‍വ്വം ചെയ്യുന്നതല്ലെന്നാണ് ബെന്നി പറയുന്നത്.
ജീവിതത്തില്‍ ഒരു പ്രണയിനിയെ കണ്ടെത്തണം എന്ന ആഗ്രഹമൊക്കെയുണ്ട് ബെന്നിയ്ക്ക്. അതോടെ ഇപ്പോഴത്തെ സ്വഭാവം മാറിക്കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹവും ഉണ്ട്. പക്ഷെ ഈ സ്വഭാവം തനിക്കു വിനയാകുമോ എന്നാണു ബെന്നിയുടെ പേടി. തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പരിപാടിയും ഉണ്ട് ബെന്നിയ്ക്ക്. ഇങ്ങനെയാണ് ബെന്നി ‘ചെറിയൊരു’ സെലിബ്രിറ്റിയായി മാറിയത്. എന്തായാലും ബെന്നിയ്ക്ക് ന്ഗന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ സ്ത്രീകളും മത്സരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.