വെബ് സീരീസുകളുടെ കാലമാണിത്. നല്ല ഒരു കോൺസെപ്റ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ തിയേറ്റർ റീലീസ് തേടി പോകാതെ അനായാസമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ വെബ് സീരീസുകളിലൂടെ കഴിയുന്നുണ്ട്. മലയാളത്തിലും ഒരുപാട് വെബ് സീരീസുകൾ വന്നു, ഒന്നല്ല ഒരുപാട് വന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റിയ ഒരു വെബ് സീരിസ് ആണ് കരിക്ക്. അവതരണത്തിലെ പുതുമയും നിത്യ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥകളുമായി കരിക്കിന്റെ ഓരോ എപ്പിസോഡും വൈറലാണ്.
കരിക്കിന്റെ വിജയം അതിലെ അഭിനേതാക്കളുടെ കൂടെ വിജയമാണ്. ജോര്ജും, ലോലനും, ശംഭുവും ഒക്കെ പ്രേക്ഷകർക്ക് ഓരോ എപ്പിസോഡ് കഴിയുമ്പോഴും പ്രിയങ്കരരായി മാറുകയാണ്. ഇതിൽ എടുത്ത് പറയേണ്ട പേരുകളാണ് ലോലന്റെയും ജോർജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേത്. ജോർജിനെ അവതരിപ്പിക്കുന്നത് അരുൺ കെ അനിയനും ലോലനെ അവതരിപ്പിക്കുന്നത് ശബരീഷ് സജിനുമാണ്.
ഇവർ രണ്ടു പേരുമാണ് കരിക്കിലെ എപ്പിസോഡുകളുടെ രചനയും നടത്തുന്നത്. ഇരുവരും എൻജിനീയറിങ് കഴിഞ്ഞവരാണ്. ഇതിൽ ലോലനെ അവതരിപ്പിക്കുന്ന ശബരീഷിന്റ് ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. നരൻ എന്ന ചിത്രത്തിലെ ഒരു ഗാനം ഫ്ലൂട്ടിൽ അസാധ്യമായി ഈ ചെറുപ്പക്കാരൻ വയ്ക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ഒരുപാട് ലൈക്കും ഷെയറും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്.