ഒരു ‘അമ്മ മകന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ കേണു അപേക്ഷിച്ചത് കുറച്ചു പേരെങ്കിലും കേൾക്കാതിരുനില്ല. രണ്ടു കിഡ്നിയും തകരാറിലായ മകൻ കിഷോറിന് വേണ്ടി ‘അമ്മ സേതുലക്ഷ്മി പ്രേക്ഷകരോട് കുറച്ചു മാസങ്ങൾക്ക് മുൻപ് സഹായത്തിനു അഭ്യർഥിച്ചിരുന്നു.
പിന്നീട് നടി പൊന്നമ്മ ബാബു കിഷോറിന് കിഡ്‌നി നൽകാം എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ സേതുലക്ഷ്മി ‘അമ്മ കൗമദി ടി വി ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് പൊന്നമ്മ ബാബു ഇതിൽ ഇടപെട്ടതോടെ അത് വരെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ പലതും ഇല്ലായതെന്നാണ്.

“മകൻ ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുകയാണ്.ഒരു ദിവസം അവന്റെ പ്രശ്നങ്ങളെ പറ്റി നടി തെസ്നിഖാനോട് പറഞ്ഞു അവനു ജീവിക്കണമെന്നുള്ള ആഗ്രഹം പങ്കു വച്ച കാര്യവും, അവന്റെ മകന് ഇരുപതു വയസാകുന്നത് വരെയെങ്കിലും ജീവിച്ചിരിക്കണം എന്ന് അവൻ പറഞ്ഞതും എല്ലാം അവളോട് പറഞ്ഞു. അപ്പോഴാണ് തെസ്നി അവളുടെ ഒരു സുഹൃത്തിനെ വിളിക്കുന്നതും അയാൾ ഫെയ്‌സ്‌ബുക്കിൽ സഹായം അഭ്യർത്ഥിക്കാം എന്ന് പറയുന്നതും.
അങ്ങനെ ഫേസ്ബൂകിൽ പറഞ്ഞ ശേഷം ഒരുപാട് സഹായങ്ങൾ വന്നു. അപ്പോഴാണ് പൊന്നമ്മ ബാബു വിളിച്ചത്. എന്നിട്ട് ചേച്ചി കുട്ടന്( എന്റെ മകന്റെ പേര് ) എന്ത് പറ്റി എന്ന് ചോദിചു. ഞാൻ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു എന്റെ കിഡ്‌നി ഓ പോസിറ്റീവ് ആണ് പക്ഷെ കൊളസ്‌ട്രോൾ ഉണ്ട് എന്നെല്ലാം പറഞ്ഞു.
അവർ അങ്ങനെ പറഞ്ഞത് കൊണ്ട് ഒരുപാട് പ്രശസ്തി അവർക്ക് ലഭിച്ചു ഒരുപാട് സ്വീകരണങ്ങളും ലഭിചു. അതോടെ ആളുകൾ വിചാരിചു എല്ലാം ശെരിയായി എന്ന്. അതിനു ശേഷം സഹായങ്ങൾ ഒന്നും ലഭിക്കാതെ ആയി . പൊന്നമ്മക്ക് അറിയാമായിരുന്നല്ലോ കിഡ്‌നി കൊടുക്കാൻ കഴിയില്ല എന്നാണ് പലരും ചോദിച്ചത്.