Breaking News
Home / Lifestyle / ഒരു പെണ്ണിനെ കണ്ടതും നിന്റെ മനസ്സ് ഇളകിയെങ്കില്‍ നീ വ്രതമെടുത്തതിന് അര്‍ത്ഥമില്ല

ഒരു പെണ്ണിനെ കണ്ടതും നിന്റെ മനസ്സ് ഇളകിയെങ്കില്‍ നീ വ്രതമെടുത്തതിന് അര്‍ത്ഥമില്ല

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് ഉയരുന്നത്. ഒരു വിഭാഗം ആളുകള്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുമ്പോള്‍ ആചാരം തുടരണമെന്ന് മറ്റുചിലര്‍ പറയുന്നു. താരങ്ങള്‍ക്കിടയിലും ഈ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍. നടി ലക്ഷ്മി രാമകൃഷ്ണന്‍ യുവതീപ്രവേശനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് ലക്ഷ്മി പറഞ്ഞത് ഇങ്ങനെ:

ഇവിടെ എത്രയോ അയ്യപ്പന്‍ കോവില്‍ ഉണ്ട്. ആണുങ്ങള്‍ക്ക് അവിടെ പോകാമല്ലോ, എന്തിനാണ് ശബരിമലയ്ക്ക് പോകുന്നത്. പല സംസ്‌കാരങ്ങളും നമ്മള്‍ മനസ്സിലാക്കാതെ തന്നെ അതിനെ പിന്തുടരുകയാണ്. സുപ്രീംകോടതി വിധിയാണ്. അതിനെ എന്തുകൊണ്ടാണ് ആളുകള്‍ അംഗീകരിക്കാത്തത്.

ഗുരുവായൂര്‍ സത്യാഗ്രഹം എന്തിന് വേണ്ടിയായിരുന്നു. ദളിതരെ ക്ഷേത്രപ്രവേശനം നടത്തരുതെന്നായിരുന്നു അന്നത്തെ ആചാരം. അന്നും ദേവസ്വം ബോര്‍ഡ് ഉണ്ടായിരുന്നു. അവരല്ല ആര് ക്ഷേത്രപ്രവേശനം നടത്തേണ്ടതെന്ന് തീരുമാനിക്കുന്നത്. അതുപോലെ തന്നെയാണ് ശബരിമലയുടെ കാര്യവും.

ശബരിമലയില്‍ തിരക്കില്‍ പെണ്ണുങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറയുന്നു. അത് പെണ്ണുങ്ങള്‍ നോക്കിക്കോളും. അത് ഓര്‍ത്ത് വിഷമിക്കേണ്ട. വ്രതം എടുത്തുവരുന്ന ആണുങ്ങളുടെ മനസ്സ് ഇളകിയാല്‍ അത് അവരുടെ കുഴപ്പമാണ്. പിന്നെന്തിനാണ് അവര്‍ ്രവതമെടുക്കുന്നത്. ഒരു പെണ്ണിനെ കണ്ടതും നിന്റെ മനസ്സ് ഇളകിയെങ്കില്‍ നീ വ്രതമെടുത്തതിന് അര്‍ത്ഥമില്ല. അയ്യപ്പനെ ദര്‍ശിക്കാനുള്ള അര്‍ഹതയുമില്ല.

എല്ലാ മതക്കാരുടെയും ഇടയില്‍ ഒരേ തരത്തിലുള്ള നിയമം സുപ്രീംകോടതി കൊണ്ടുവരേണ്ടതായിരുന്നു. അങ്ങനെയാണെങ്കില്‍ ഇത്രയും കലാപം ഉണ്ടാകില്ലായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *