Breaking News
Home / Lifestyle / മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥ ഇങ്ങനെ

മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥ ഇങ്ങനെ

തമിഴ് സിനിമയില്‍ ഹാസ്യതാരമായും വില്ലനായും എല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്‍. നിരവധി മലയാള സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. തലയിലും പുരികത്തിലും പോലും ഒരു തരി രോമമില്ലാത്ത ഈ മനുഷ്യനെ കണ്ടാല്‍ ഇതെന്താണ് ഇങ്ങനെ എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാവില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും എല്ലാ പുരുഷന്മാരെയും പോലെ മുഖത്തും തലയിലും പുരികത്തിലും എല്ലാം നിറയെ രോമമുള്ള വ്യക്തിയായിരുന്നെന്ന് രാജേന്ദ്രന്‍ പറയുന്നു. എന്നാല്‍ തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു മലയാള സിനിമയാണ്. സിനിമയില്‍ മലയാള നടന്‍ വിജയരാഘവനുമൊത്തുള്ള ഒരു സീനില്‍ തന്റെ ജീവിതം പാടേ മാറി മറിയുകയായിരുന്നെന്നും മൊട്ട രാജേന്ദ്രന്‍ ഓര്‍മ്മിക്കുന്നു.

അക്കാലത്ത് സിക്സ് പാക്കിലായിരുന്നു രാജേന്ദ്രന്‍. കട്ടി മീശയും കുറ്റിത്താടിയും ഉണ്ടായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സാമിയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്നു. അക്കാലത്തെ പ്രധാന ഗുണ്ടായിയിരുന്ന രാജേന്ദ്രന് മലയാള സിനിമയിലെ സ്റ്റണ്ട് സിനിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

സിനിമയില്‍ നടന്‍ വിജയരാഘവന്‍, രാജേന്ദ്രനെ തല്ലുന്നു. തല്ലു കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴുന്നതുമായിരുന്നു സീന്‍. എന്നാല്‍ ആ പുഴ ഫാക്ടറി മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതോടെ ജീവിതം ആകെ മാറി മറിഞ്ഞു. വെള്ളത്തിലെ രാസമാലിന്യം മൂലം തലയിലെ മുടി മുഴുവന്‍ നഷ്ടമായി. പുരികങ്ങളിലെ മുടി പോലും പോയി. ദിവസങ്ങളോളം ആശുപത്രി കിടക്കയിലായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. പിന്നീട് ഏഴ് വര്‍ഷത്തോളം ഏകാന്ത വാസമായിരുന്നു.

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ വേഷങ്ങളുമായി സിനിമയിലേക്ക് തിരികെ വന്ന രാജേന്ദ്രന്‍ സംവിധായകന്‍ ബാലയുടെ കണ്ണില്‍ പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. അങ്ങനെ രാജേന്ദ്രന്‍ മൊട്ട രാജേന്ദ്രനായി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്‌കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രന്‍ തമിഴ്പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് മൊട്ട രാജേന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അടുത്ത കാലത്തായി നടന്‍ വിജയിയിയുടെ സിനിമകലിലെ സ്ഥിരം സാനിധ്യമാണ് മൊട്ട രാജേന്ദ്രന്‍. ആമാ.. ആമാ എന്ന മൊട്ട രാജേന്ദ്രന്റെ ഒരു വിജയ് സിനിമയിസെ ഡയലോഗ് ഇപ്പോഴും വൈറലാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *