Breaking News
Home / Lifestyle / ആർക്കും മാതൃകയാക്കാവുന്ന ഒരു അത്യഗ്രൻ വിജയകഥയാണ് സൗദ എന്ന വീട്ടമ്മയുടേത്

ആർക്കും മാതൃകയാക്കാവുന്ന ഒരു അത്യഗ്രൻ വിജയകഥയാണ് സൗദ എന്ന വീട്ടമ്മയുടേത്

ജീവിക്കാനായി പലവഴികളും നോക്കുന്നതിനിടയ്ക്ക് ഒടുവിൽ രാശി തെളിഞ്ഞത് കോഴി വളർത്തലിൽ ആണ്. കൃത്യമായി പറഞ്ഞാൽ 17 വർഷങ്ങൾക്ക് മുൻപാണ് ഉപജീവനത്തിനായി പലവിധ കൃഷികൾ ആരംഭിക്കുന്നത്. തുടക്കം വനിലയിൽ ആയിരുന്നു. ആകെ ഉണ്ടായിരുന്ന പത്തു പവൻ സ്വർണം പണയം വച്ച് തുടങ്ങിയ വനിലക്കൃഷി പക്ഷെ സൗദയെ പിന്തുണച്ചില്ല.

വനില പൂവിട്ടപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞു, പിന്നാലെ ചെടികൾക്കു വൈറസ് രോഗബാധയും. ചുരുക്കത്തിൽ നിക്ഷേപിച്ച പത്തു പവന്റെ തുക നഷ്ടം. അടുത്ത പദ്ധതി പശു വളർത്തൽ. രണ്ടു പശുവിൽ തുടങ്ങി 55 കറവപ്പശുക്കളും പ്രതിദിനം 900 ലീറ്റർ പാലുമായി മികച്ച ക്ഷീര കർഷക എന്ന ഖ്യാതിയും നല്ല വരുമാനവും.

അതിനോടൊപ്പം മുയൽവളർത്തലിൽ ഒരു കൈ നോക്കാം എന്ന് കൂടിയായി. പക്ഷെ അവിടെയും തിരിച്ചടികൾ, കുളമ്പുകേടും പണിക്കാരുടെ അലംഭാവവും സമയക്കുറവും ചേർന്ന് ഡയറിഫാം ക്രമേണ നഷ്ടത്തിലേക്കു കൂപ്പുകുത്തി.

അതോടെ ഒന്നൊഴിയാതെ എല്ലാ പശുക്കളെയും വിറ്റ് ഫാം കാലിയാക്കി. മുയൽ, കാടവളർത്തൽ നിരോധനം വന്നതോടെ അതും പൂട്ടി. ഒടുവിലാണ് കോഴിവളർത്തലിലേക്ക് തിരിയുന്നത്. ഗ്രാമശ്രീ കോഴികൾ എന്ന പേരിലാണ് കോഴിവളർത്തൽ ആരംഭിച്ചത്.ഏതായാലും ഗ്രാമശ്രീ കോഴികൾ സൗദയെ തുണച്ചു.

ഇന്ന് മൃഗസംരക്ഷണ വകുപ്പിന് വർഷം ഒരു ലക്ഷത്തിനടുത്ത് ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന എഗ്ഗർ നഴ്സറിയുടെ ഉടമയാണ് സൗദ. ഈ വർഷം വീടിനോടു ചേർന്നുകിടക്കുന്ന ഒരേക്കർ സ്ഥലം വാങ്ങാനും മകളെ വിദേശത്ത് മെഡിസിനു പഠിപ്പിക്കാനുമെല്ലാം ഉള്ള പണം സൗദിക്ക് ലഭിച്ചത് കോഴിവളർത്തലിലൂടെയാണ്.

എഗ്ഗർ നഴ്സറി പദ്ധതിയിലൂടെ ലഭിച്ച 1000, ആർകെവിവൈ പദ്ധതിയിലൂടെ 500 എന്നിങ്ങനെ 1500 ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലംകൊണ്ട് ലക്ഷം കോഴികളിലേക്കെത്തിയത് മൃഗസംരക്ഷണ വകുപ്പിന് താൻ വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഉത്തമ ബോധ്യമുള്ളതുകൊണ്ടാണെന്നു സൗദ. മൃഗസംരക്ഷണ വകുപ്പിന്റെ സ്കൂൾ പൗൾട്രി, വിധവകൾക്കുള്ള പദ്ധതി എന്നിവയിലേക്ക് നിശ്ചിത സമയത്തു നിശ്ചിത സ്ഥലത്ത് നിശ്ചിത എണ്ണം ഗ്രാമശ്രീ കോഴികളെ സൗദ എത്തിക്കുന്നുണ്ട്.

നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് വിതരണം. അഞ്ചര മാസം പ്രായമെത്തുമ്പോൾ മുട്ടയിട്ടു തുടങ്ങി ആദ്യ വർഷം 180–200 മുട്ടയിടും. അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്താൻ പറ്റിയ ഈയിനം 20–25 എണ്ണം പരിപാലിച്ചാൽതന്നെ ഒരു സാധാരണ വീട്ടമ്മയ്ക്ക് മുട്ട വിൽപനയിലൂടെ ചെറു വരുമാനം നേടാൻ കഴിയുമെന്നു സൗദ. ഫോൺ: 9048809727

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *