Breaking News
Home / Lifestyle / ആറാം ക്ലാസ്സില്‍ തോറ്റ വയനാടുകാരൻ പയ്യൻ ഇന്ന് അവന്റെ സംരംഭത്തിന് വിറ്റുവരവ് 150 കോടി രൂപ

ആറാം ക്ലാസ്സില്‍ തോറ്റ വയനാടുകാരൻ പയ്യൻ ഇന്ന് അവന്റെ സംരംഭത്തിന് വിറ്റുവരവ് 150 കോടി രൂപ

ഇത് മുസ്തഫയുടെ കഥയാണ്. ആറാം ക്ലാസിൽ തോറ്റ , എന്നാൽ ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാത്ത വായനാട്ടുകാരൻ മുസ്തഫയുടെ കഥ.ജീവിതപ്രാരാബ്ധങ്ങളും പ്രശ്നങ്ങളും നിമിത്തം പഠിത്തത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനാവാതെ ആറാം ക്ലാസിൽ തോറ്റപ്പോൾ, പി സി മുസ്തഫ എന്ന ആ ബാലൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല എന്ന്.

Mass Image Compressor Compressed this image. https://sourceforge.net/projects/icompress/

ഇന്ന് ഐ ഡി എന്ന ഇഡലി – ദോശ മാവ് നിർമാണ ശൃംഖലയുടെ മാനേജിംഗ് ഡയറക്ടർ പദവിയിൽ ഇരുന്നു 150 കോടി രൂപയുടെ വരുമാനത്തോടെ മുസ്തഫ തന്റെ ആ പ്രതിജ്ഞാ യാഥാർഥ്യമാക്കുകയാണ്.6-ആം ക്ലാസ്സില്‍ തോറ്റു പോയെങ്കിലും SSLC ക്ക് ഉന്നത വിജയം നേടി പിന്നെ കോഴിക്കോട് NIT യില്‍ പ്രവേശനം നേടിയ മുസ്തഫ താഴെക്കിടയിൽ നിന്നും വളർന്നു വന്ന ഒരു സംരംഭകനാണ്. കൂലിപ്പണിയും കൃഷിയുമായിരുന്നു മുസ്തഫയുടെ ഉപ്പയുടെ ജോലി.ജീവിതത്തിലെ ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിലാണ് മുസ്തഫ വളർന്നു വന്നത്.

കിലോ മീറ്ററുകള്‍ അകലെ മാത്രം നല്ല സ്കൂളുകളുള്ള വയനാട്ടിലെ ആ ഗ്രാമത്തില്‍ പല കുട്ടികളും ചെറുപ്പത്തിലെ പഠനം നിര്‍ത്തുന്നത് ഒരു പതിവായിരുന്നു. ആറാം ക്ലാസിൽ തൊട്ടപ്പോൾ മുസ്തഫയ്ക്കും ആ വിധി വരേണ്ടതായിരുന്നു. പക്ഷെ മുസ്തഫ പൊരുതാന്‍ ഉറച്ചു.ജീവിതത്തിൽ ഏതുവിധേനയും വിജയിക്കണം എന്നത് വാശിയായിരുന്നു. പഠന ശേഷം കാമ്പസ് പ്ലെയ്സ്മെന്റിലൂടെ മോട്ടറോളയിലും (അയര്‍ലണ്ട്) പിന്നീട് സിറ്റി ബാങ്കിലും (ദുബായ്) ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത മുസ്തഫ സ്വന്തം നാടിനോളുള്ള ഇഷ്ടം കൊണ്ട് ബാംഗ്ലൂരില്‍ തിരിച്ചെത്തി. ഐ.ഐ.എം ബാംഗ്ലൂരില്‍ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയപ്പോഴാണ് , സ്വന്തം സ്ഥാപനം എന്ന ആശയം മനസ്സിൽ ഉദിക്കുന്നത്.

എന്ത് തുടങ്ങും ? എങ്ങനെ തുടങ്ങും ?

സ്വന്തം ബിസിനസ് എന്ന ആശയം മനസ്സിൽ ഉദിച്ചപ്പോൾ മുസ്തഫയെ ഏറ്റവും കൂടുതൽ അലട്ടിയത് ഈ ചോദ്യമായിരുന്നു. ബാംഗ്ലൂരില്‍ പഠിക്കുമ്പോൾ തന്നെ സ്വന്തം ബന്ധുക്കൾ നടത്തുന്ന പല ചരക്കു കടയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു മുസ്തഫ. ബിസിനസ് തുടങ്ങുമ്പോൾ സമ പ്രായക്കാരായ ആ കസിന്സിനെയും കൂട്ടം എന്നായി ചിന്ത.പിന്നെ അവിടുന്ന് എന്ത് പ്രോഡക്റ്റ് വില്‍ക്കണം എന്നും എങ്ങനെ വില്‍ക്കണമെന്നെല്ലാമുള്ള ചര്‍ച്ചകള്‍ക്കു ശേഷം മുസ്തഫ തന്റെ ലക്‌ഷ്യം പ്രഖ്യാപിച്ചു; റെഡി ടു മെയ്ക് ഇഡലി/ ദോശ മാവുകള്‍! ആശയം അത്ര എക്സ്ക്ലൂസീവ് ഒന്നുമല്ല. ചെറിയ ചെറിയ പലചരക്കു കടകളിൽ കടക്കാർ നിർമിച്ചു വിൽക്കാറുണ്ട്.

iD Fresh Food (India) Pvt Ltd

എന്നാൽ ഇതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഈ സാഹചര്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റാനാണ് മുസ്തഫ തീരുമാനിച്ചത്. അങ്ങനെ 2008 – ഇല്‍ 50 Sq Ft മുറിയില്‍ ID ഫുഡ്സ് എന്നപേരിൽ തന്റെ സ്ഥാപനം തുടങ്ങി. ഒരു ചെറിയ സ്കൂട്ടറില്‍ അടുത്തുള്ള പലചരക്ക് കടകളില്‍ കൊടുത്തു തുടങ്ങിയ സംരംഭം ഇന്ന് 150 കോടി വരുമാനമുള്ള വലിയ ബിസിനസ്സായി മാറി.വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി 250 കോടിയാണ് ID ഫുഡ്സ് ഇല്‍ നിക്ഷേപിച്ചത്.

ഈ തുക കൊണ്ട് ബാംഗ്ലൂര്‍, മുംബൈ ഡല്‍ഹി, കൊല്‍ക്കത്ത, ദുബായ്, അജ്‌മാന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉത്പാദന പ്ലാന്‍റുകള്‍ തുടങ്ങി ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കും ഗള്‍ഫിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ വായനാട്ടുകാരൻ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *