Breaking News
Home / Lifestyle / പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു

പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു

പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു…
മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു. എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !! ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..!!

പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ ചേരുമ്പോൾ ചില സമയത്ത് അത്ഭുതങ്ങൾ സംഭവിക്കും…
എന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു. പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തിൽ വീഴുന്നവർക്ക് ആത്മവിശ്വാസവും സഹായവും ആകാൻ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..

അതാണ് സർവ്വേശ്വരന്റെ തീരുമാനം. ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകൾക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു…

അനുഗ്രഹിക്കുക !! NB 1 : ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു.. യുദ്ധം തുടരും..!!
NB 2 : ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..!!

About Intensive Promo

Leave a Reply

Your email address will not be published.