KSRTC കാണണം ഈ കണ്ടക്ടറുടെ ആത്മാർത്ഥത.
ഞാൻ തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സ്വന്തം കെ.എസ്.ആർ.ടിസിയുടെ എ.സി ലോ ഫ്ലോർ ബസിൽ യാത്ര ചെയ്യുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള JN458 എന്ന ബസാണ്. സമയം 12.40 pm. പതിനൊന്ന് മണിക്ക് തൃശൂരിൽ നിന്നും എടുത്തപ്പോൾ മുതൽ ഈ ബസിലെ കണ്ടക്ടറെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്.
പ്രവാസികളായ യാത്രക്കാരാണ് ഏറെയും. അതിനാൽ വണ്ടി നിറയെ ലഗേജുകളാണ്. ഈ ലഗേജൊക്കെ ഈ കണ്ടക്ടർ ഒറ്റയ്ക്ക് ഒതുക്കി വയ്ക്കുന്നു. എല്ലാം ഇരുപതും മുപ്പതും കിലോയുള്ള ലഗേജുകൾ. എല്ലാം സൂഷ്മമായിട്ടാണ് അടുക്കി വെക്കുന്നതും. സാധാരണ കണ്ടക്ടർ ലഗേജുകൾ ഒതുക്കി വയ്ക്കൂ എന്ന് പറഞ്ഞ് ഒച്ച വയ്ക്കുകയാണ് പതിവ്. എന്നാൽ അരോടും ഒരു പരിഭവുമില്ലാതെ പുള്ളി അതെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ അതിശയം തോന്നി.
ആളുകൾ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഇതൊക്കെ ഈ കണ്ടക്ടർ തന്നെ ഇറക്കി കൊടുക്കുന്നത് കണ്ട് വീണ്ടും ഞെട്ടി. സത്യം പറഞ്ഞാൽ ചുമട്ടു തൊഴിലാളികൾ പോലും ഇത്ര അത്മാർത്ഥതയോടെ പണിയെടുക്കില്ല. പുള്ളി അറിയാതെ ഞാൻ ആ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട് എന്ന് എല്ലാവരും അറിയട്ടെ എന്നു കരുതിയാണ് ഞാനിവിടെ ഷെയർ ചെയ്യുന്നത്.