Breaking News
Home / Lifestyle / എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ

എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ

ശബരിമല കയറാനായി ശ്രമിക്കുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഇറങ്ങുകയും ചെയ്ത രഹ്ന ഫാത്തിമ ഏറെ ഭീഷണികള്‍ നേരിട്ടിരുന്നു. കൊച്ചിയിലെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടാവുകയും ബിഎസ്എന്‍എല്ലിലെ ജോലി പോകുന്ന വരെയും എത്തിയിരുന്നു കാര്യങ്ങള്‍.

ഇപ്പോഴിതാ വിവാദങ്ങള്‍ അടങ്ങിയപ്പോള്‍ രാഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്തിയിരിക്കുന്നു.ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രഹ്ന ഫാത്തിമ ഇത്തരത്തില്‍ കുറിപ്പുമായി എത്തിയത്. എനിക്കെതിരെ പുതിയതും പഴയതുമായ കേസുകള്‍ കുത്തിപൊക്കി കൊണ്ടുവന്നിട്ടുണ്ട് ഇവറ്റകള്‍.

പിണറായി,ബെഹ്‌റ എന്നിവര്‍ക്കൊപ്പം എന്നെയും കൂടെ പ്രതിചേര്‍ത്തു എന്നൊരു കേസാണ് അവസാനം അറിഞ്ഞത് .ഒരാള്‍ക്ക് ജാമ്യം നിന്ന ഒരു കേസും കുത്തി പൊക്കി കൊണ്ട് വന്നിട്ടുണ്ട്(ഇനി ആ പണവും ഞാന്‍ കണ്ടെത്തണം അല്ലെങ്കില്‍ 3മാസം ജയില്‍ ആണത്രേ….സ്വന്തം മുല പറിച്ചെറിഞ്ഞു മധുര സാമ്രാജ്യം കത്തിച്ച കണ്ണകിയുടെ കഥ വായിച്ചിട്ടില്ലേ, അതുപോലെ എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ…എന്നും രഹ്ന പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ട് ട്ടാ…

ഞാന്‍ ഈ സ്‌പെയിസില്‍ ഈയിടെ അത്ര ആക്റ്റീവ് അല്ലാഞ്ഞിട്ടും കള്ളകേസിലും രാഷ്ട്രീയ കളികളിലും പെട്ടു 18ദിവസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നപ്പോള്‍ എനിക്ക് സപ്പോര്‍ട്ടുമായി കൂടെ നിന്നും, എന്നെ ജാമ്യത്തില്‍ ഇറക്കാനും ,നല്ലൊരു വക്കീലിനെ വെച്ചു കേസ് നടത്താന്‍ സാമ്പത്തിക സഹായം നല്‍കാനും ft ഗ്രൂപ്പ് ആണ് മുന്നില്‍ നിന്നത് എന്നറിഞ്ഞു

( ഞാനുമായി നേരിട്ട് പരിചയം പോലും ഇല്ലാത്തവരും മുന്‍പ് ഞാന്‍ ഉടക്കിയിട്ടുള്ളവരും സുഹൃത്തുക്കളും എല്ലാം എന്നെ ആ വിഷയത്തില്‍ സപ്പോര്‍ട്ട് ചെയ്യാനും ഹെല്പ് ചെയ്യാനും കൂടി എന്നറിഞ്ഞു, സന്തോഷം??) , വളരെ അധികം വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും എന്റെ ഇടപെടലുകള്‍ മനസിലാക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ടെന്നറിയുന്നത് വളരെ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നു. വാക്കാല്‍ നന്ദി പറഞ്ഞു ഈ ഇടപെടലുകളെ വിലകുറച്ചു കാണുന്നില്ല.

സംഘി കേന്ദ്രങ്ങളില്‍ നിന്നും മത മൗലിക വാദികളില്‍ നിന്നും സദാചാരക്കാരായ പുരോഗമന നാട്യക്കാരില്‍ നിന്നും വേട്ടയാടപെടല്‍ തുടരുമ്പോഴും എന്റെ സമാന മനസ്‌കരായ കുറച്ചാളുകള്‍ എങ്കിലും പലയിടത്തായി ജീവിച്ചിരിപ്പുണ്ട് ഞാന്‍ ഒറ്റയ്ക്കല്ല എന്നറിയുന്നത് വലിയ പ്രതീക്ഷ തന്നെയാണ്.

എന്റെ ജോലി കളയാനും കിടപ്പാടം നഷ്ടപ്പെടുത്താനും കുടുംബത്തെ തെറ്റിച്ചു ഒറ്റപ്പെടുത്താനും മാനസികമായി തകര്‍ക്കാനും വീണ്ടും ജയിലില്‍ ആക്കാനും അവര്‍ വളരെ കഷ്ടപ്പെടുന്നുണ്ട്. ഇതെല്ലാം എന്നിലെ സ്ത്രീയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെ ഉള്ളൂ എന്നിവര്‍ അറിയുന്നില്ല. അടങ്ങി ഒതുങ്ങി സമൂഹത്തെയും പുരുഷാരവത്തെയും ഭയന്നു സ്വന്തം കാര്യം മാത്രം നോക്കി പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടു ജീവിച്ച എന്നെ നിരന്തരമായ അക്രമങ്ങളിലൂടെയും നീതി നിഷേധങ്ങളിലൂടെയും വെര്‍ബല്‍ അഭ്യൂസില്‍ കൂടെയും പ്രകോപിപ്പിച്ചു പ്രകോപിപ്പിച്ചു പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്നവളും പ്രതികരിക്കുന്നവളും പോരാടുന്നവളും ആക്കിയത് ഇവര്‍ തന്നെ ആണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല.

വീണ്ടും എനിക്കെതിരെ പുതിയതും പഴയതുമായ കേസുകള്‍ കുത്തിപൊക്കി കൊണ്ടുവന്നിട്ടുണ്ട് ഇവറ്റകള്‍. പിണറായി,ബെഹ്‌റ എന്നിവര്‍ക്കൊപ്പം എന്നെയും കൂടെ പ്രതിചേര്‍ത്തു എന്നൊരു കേസാണ് അവസാനം അറിഞ്ഞത് .ഒരാള്‍ക്ക് ജാമ്യം നിന്ന ഒരു കേസും കുത്തി പൊക്കി കൊണ്ട് വന്നിട്ടുണ്ട്(ഇനി ആ പണവും ഞാന്‍ കണ്ടെത്തണം അല്ലെങ്കില്‍ 3മാസം ജയില്‍ ആണത്രേ

bnsl ഇന്റെര്‍ണല്‍ അന്വേഷണവും മറ്റൊരു വഴിക്ക് നടക്കുന്നുണ്ട്. അവിടെ വക്കീലിനെ വെക്കാന്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ ഞാന്‍ നേരിട്ട് തന്നെയാണ് വാദിക്കുന്നത്. മിക്കവാറും എനിക്ക് ചാര്‍ത്തിതന്ന കേസുകള്‍ തീരുമ്പോഴേക്കും ഞാന്‍ നിയമ ബിരുദം കൂടി എടുക്കും??. ഇതെല്ലാം ഇവിടെ പറയുന്നത് എനിക്ക് വീണ്ടും ജയിലില്‍ പോകേണ്ടിവന്നാല്‍ എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ യാഥാര്‍ഥ്യം അറിയണം എന്ന ഉദ്ദേശത്തില്‍ ആണ്.

സ്വന്തം മുല പറിച്ചെറിഞ്ഞു മധുര സാമ്രാജ്യം കത്തിച്ച കണ്ണകിയുടെ കഥ വായിച്ചിട്ടില്ലേ, അതുപോലെ എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാന്‍ പോകൂ… ??

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *