Breaking News
Home / Lifestyle / നിന്റെ അലക്കാത്ത ഷർട്ട് ഒന്നു തരുമോ അശ്ലീലച്ചുവയോടെ സംസാരിച്ചയാൾക്ക് നമിതയുടെ കലക്കൻ മറുപടി

നിന്റെ അലക്കാത്ത ഷർട്ട് ഒന്നു തരുമോ അശ്ലീലച്ചുവയോടെ സംസാരിച്ചയാൾക്ക് നമിതയുടെ കലക്കൻ മറുപടി

ചില ഞരമ്പ് രോഗികള്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്തവരാണ് എന്നതാണ് വാസ്തവം. എന്ത് വൃത്തികേട് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞാലും അത് ഉടന്‍ പരസ്യമാകുന്ന കാലമാണ് ഇപ്പോള്‍.

ഈ സാഹചര്യത്തില്‍ നടികളോടുള്ള ആരാധകരുടെ മോശമായ കമന്റുകളും പ്രൈവറ്റ് മെസ്സേജുകളും അവര്‍ തന്നെ പുറത്ത് വിടുന്നത് എന്നും കാണുന്നതാണ്.എന്നിട്ടും വീണ്ടും പണി ഇരന്നു വാങ്ങുകയാണ് ചിലര്‍. അതില്‍ ഏറ്റവും പുതിയ ഒന്നാണ് നടി നമിത പ്രമോദ് പങ്ക് വെച്ചിരിക്കുന്നത്.

വാഷ് ചെയ്യാത്ത ടി ഷര്‍ട്ട് തരുമോ എന്ന് ചോദിച്ചവന് കിടിലന്‍ ഒരു മറുപടി കൊടുക്കുക മാത്രമല്ല അത്ത് സ്റ്റാറ്റസ് ആയിട്ട് ഇടുകയും ചെയ്തിരിക്കുകയാണ് നടി.”ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും.

യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.’ എന്നായിരുന്നു നമിതയുടെ പ്രതികരണം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *