പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ഒരു അച്ഛന്റെ മകൻ അതുപോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ടക്കാരനാകുന്നുണ്ട്. അബി എന്ന അച്ഛൻ ബാക്കി വച്ച് പോയ സിനിമ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ മുന്നോട്ട് നീങ്ങുന്ന ഷൈൻ നിഗം ഒരുപിടി മികച വേഷങ്ങളുമായി തന്റെ അഭിനയപാടവം തെളിയിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് അങ്ങനെയുള്ള ഷൈൻ നിഗം ചിത്രങ്ങൾ പുറത്തു വരാനിരിക്കുകയാണ്. ഇവയെല്ലാം ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാണ്.
എട്ടര ലക്ഷത്തിനും ഒൻപതര ലക്ഷത്തിനും ഇടയിലാണ് ഷൈൻ സ്വന്തമാക്കിയ ട്രയംഫ് സ്‌ക്രാംബ്ലറിന്റെ ഇന്ത്യയിലെ ഓൺ റോഡ് വില. ഓഫ് റോഡിങ്ങിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ബൈക്ക് മോഡലാണിത്. 900 സി സി പാരലൽ ട്വിൻ എൻജിൻ 54 bhp കരുത്തു പകരുന്നു. ഫൈവ് സ്പീഡ് ട്രാൻസ്മിഷൻ സിസ്റ്റം ആണ് വാഹനത്തിനുള്ളത്. ബ്ലാക്ക്, റെഡ് സിൽവർ, ഖാക്കി ഗ്രീൻ എന്നിങ്ങനെയുള്ള കളറുകളിൽ ആണ് വാഹനത്തിന്റെ വേരിയന്റുകൾ.