Breaking News
Home / Lifestyle / പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് പറയുന്നു

പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് പറയുന്നു

ജീവിതത്തില്‍ സംഭവിച്ച വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയായിരുന്നു അമൃത സുരേഷ്. നല്ല പാട്ടുകാരി എന്നതിലുപരി ശക്തയായ അമ്മ എന്നും അമൃതാ സുരേഷിനെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യങ്ങള്‍ തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ് പറയുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. അതുവരെയുള്ള അമൃതയെ മാത്രമേ ജനങ്ങള്‍ക്കറിയൂ. എന്നാല്‍ താന്‍ നടന്നുകയറിയ സ്വപ്ന ജീവിതം പേടി സ്വപ്നമായി മാറുകയായിരുന്നു. പഠനം അവസാനിപ്പിച്ചാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ചോര്‍ത്ത് ഒരുപാട് കരഞ്ഞു, ആരോടും പരാതി പറഞ്ഞില്ല. ആ ജീവിതം വിട്ട് ഇറങ്ങിയപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യം സീറോ ബാലന്‍സും രണ്ടുവയസുള്ള കുഞ്ഞുമായിരുന്നു. ഞാന്‍ ഒന്നും പ്രതികരിക്കാതെയിരുന്നപ്പോള്‍ അമൃത സുരേഷിനെ ഒന്നിനും കൊള്ളില്ല എന്ന് എല്ലാവരും മുദ്രകുത്തി. അഹങ്കാരി എന്ന് എല്ലാവരും പറഞ്ഞു.

അന്ന് എനിക്ക് താങ്ങും തണലുമായി നിന്നത് എന്റെ കുടുംബമാണ്. ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ച് നില്‍ക്കുമ്പോഴാണ് ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുന്നത്. പത്തുവര്‍ഷം മുമ്പുള്ള അമൃത എന്തിനും ഏതിനും പൊട്ടിക്കരയുന്നവളായിരുന്നു. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം. ആ ലക്ഷ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് അമൃതസുരേഷ് മനസ്സു തുറന്നു.

About Intensive Promo

Leave a Reply

Your email address will not be published.