അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്. ഉപ്പും മുളകും ഫാൻസ് എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ.
ഉപ്പും മുളകിലെ ആർക്കായിരിക്കും ഏറ്റവും കൂടുതൽ ഫാൻസ്. ബാലു, നീലു, മുടിയൻ, കേശു, ശിവ, ലച്ചു ഇവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ ആരാധകർ. ഇവർക്കൊന്നും ആകില്ല അത് നമ്മുടെ കൊച്ചു മിടുക്കി പാറുകുട്ടിക്ക് ആയിരിക്കും. പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും ഏറ്റവും ആരാധകരുള്ളയാളും പാറുക്കുട്ടി തന്നെ. പാറുകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്.
പാറുകുട്ടിയുടെ ഒരു പുതിയ ക്യൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ് ഇപ്പോൾ. നിരവധി ഷെയറുകളാണ് ഈ ക്യൂട്ട് വീഡിയോക്ക് ലഭിക്കുന്നത്. വീഡിയോ കാണാം!!