ഒരുകാലത്തു ഈ നടന്റെ ആരാധകർ ആയിരുന്നു കേരളത്തിലെ ഭൂരിഭാഗം യുവാക്കളും. ചന്ത, കമ്പോളം, ഭരണകൂടം,ബോക്സർ തുടങ്ങി അദ്ദേഹത്തിന്റെതായി പുറത്തു വന്ന ചിത്രങ്ങൾ മിക്കതും ഹിറ്റായിരുന്നു. അക്കാലത്തെ യുവാക്കളുടെ സ്റ്റൈൽ ഐക്കോൺ ആയി വിലസിയ ബാബു ആന്റണി വലിയൊരു ഇടവേളക്ക് ശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സജീവമാകുകയാണ്.
അദ്ദേഹം തന്റെ വിശേഷങ്ങൾ മനോരമയുടെ I Me Myself എന്ന പ്രോഗ്രാമിലൂടെ പങ്കു വച്ചതിങ്ങനെ.“വിവാഹം വേണ്ട എന്ന് വച്ചിരുന്ന ഒരാളാണ് ഞാൻ എന്നാൽ എപ്പോഴോ വിവാഹിതനാകണമെന്നു ഒരു ചിന്ത മനസ്സിൽ വന്നു. സിനിമയിൽ എനിക്ക് ഉണ്ടാകുന്ന ഗ്യാപ്പ് അങ്ങനെയാണ്. ആ ഗ്യാപ്പ് കൊണ്ട് ഞാൻ ഒരു കുടുംബം കെട്ടിപൊക്കുകയായിരുന്നു. ഞാൻ അപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു എന്നാൽ വളരെ സെലെക്ടിവ് ആയിരുന്നു.
എനിക്ക് പല ഭാഷകളിലെയും മികച്ച സംവിധായകരുമായും താരങ്ങളുമായും എല്ലാം സൗഹൃദങ്ങൾ ഉണ്ട്. അഭിനയിക്കുക എന്നത് അപ്പോൾ എന്നെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ അത് ഏത് വേഷം എന്ന് നിര്ബന്ധമുണ്ടായിരുന്നു.എന്നെ പരിഹസിച്ചവരുണ്ട്, കാര്യങ്ങൾ ഒന്നും ശെരിയാകുന്നില്ലലോ സിനിമ വിട്ട് വേറെ പണി നോക്ക് എന്ന് പറഞ്ഞ ബന്ധുക്കളുണ്ട്. ഇതിനെല്ലാം ഉള്ള മറുപടിയാണ് കൊച്ചുണ്ണിയിൽ എനിക്ക് ലഭിച്ച തങ്ങൾ എന്ന വേഷം.
എന്നെ ആളുകൾ മറന്നിട്ടില്ല എന്ന് എനിക്ക് മനസിലായി. സത്യം പറയട്ടെ ഇനി ഒരു സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും എനിക്ക് വിഷമമില്ല, അത്രക്ക് സന്തോഷമാണ് ആ കഥാപാത്രം നേടിത്തന്നത്.”