Breaking News
Home / Lifestyle / ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം വിഡിയോ

ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം വിഡിയോ

മലയാളത്തിലെ പ്രമുഖ ചാനലിലെ കോമഡി ഷോയിലൂടെ ശ്രദ്ദേയനായ ഡെയ്ന്‍ ഡേവിസിന് കഴിഞ്ഞദിവസം ഒരു കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ മലപ്പുറത്തെ ബ്ലോസം കോളേജില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഡെയ്ന്‍. എന്നാല്‍ താരത്തിനെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രിന്‍സിപ്പാളിന്റെ പ്രതികരണം. ഒരു നടനാണെന്ന് ഓര്‍ക്കാതെ ഒറ്റടിക്ക് ഗെറ്റൗട്ട് അടിച്ചു… എന്നാല്‍ സംഭവത്തിനെതിരെ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നു.

‘ഇതെന്റെ കോളേജാണ്… ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്…ഗെറ്റ് ഔട്ട് ഐ സേ…’-ദേഷ്യം കൊണ്ട് വിറച്ച് നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റെ ഈ വാക്കുകളും കുറേ കോലാഹലങ്ങളും മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂ, എന്നാല്‍ ഈ സംഭവത്തിന് പിന്നിലുള്ള കാരണമെന്തോന്നോ, തന്റെ നേര്‍ക്ക് പാഞ്ഞടുക്കാന്‍ മാത്രം എന്ത് സംഭവിച്ചുവെന്നോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

ആര്‍ട്‌സ് ഡേയിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കുട്ടികളുമായി വാക്കേറ്റം ഉണ്ടാകുകയും ചടങ്ങിലെ അതിഥിയായ ഡെയ്‌നിനെ ഇറക്കി വിടുകയുമായിരുന്നു. ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞ് കോളേജ് ഡേയ്ക്ക് എത്താനിരുന്ന വിദ്യാര്‍ത്ഥികളുടെ തീരുമാനത്തെ പ്രിന്‍സിപ്പാള്‍ എതിര്‍ത്തെങ്കലും പ്രിന്‍സിപ്പലിന്റെ വാക്ക് മറികടന്ന് വിദ്യാര്‍ത്ഥികള്‍ കോളേജേ ഡേയ്ക്ക് എത്തുക കൂടി ചെയ്തതോടെ രംഗം വഷളാകുകയായിരുന്നുവത്രേ.

എന്നാല്‍ പ്രിന്‍സിപ്പലിന്റേയും മറ്റ് സഹ അധ്യാപകരുടേയും ഭാഗത്ത് നിന്ന് അങ്ങേയറ്റം മോശമായ പെരുമാറ്റമാണ് തനിക്കുണ്ടായതെന്ന് ഡെയ്ന്‍ പറയുന്നു.

താരത്തിന്റെ വാക്കുകള്‍….

‘ഈ പ്രശ്‌നങ്ങളൊന്നും അറിയാതെ ഒരു ആഘോഷത്തിനിടെയിലേക്കാണ് ഞാനിറങ്ങി ചെല്ലുന്നത്. പ്രധാന കവാടം തൊട്ട് വേദിക്കരികില്‍ വരെ പിള്ളേര്‍ ആഘോഷപൂര്‍വം എന്റെ വണ്ടിക്ക് അകമ്പടിയായി വന്നു. പാട്ടും ഡാന്‍സും കരഘോഷവുമാക്കെയായി ഫുള്‍ കളറായിരുന്നു. ഉള്ളത് പറയാല്ലോ…അപ്പോഴും പ്രിന്‍സിപ്പാളും കുട്ടികളും തമ്മിലുള്ള വിഷയം എനിക്കറിയില്ലായിരുന്നു.’

വേദിയിലേക്ക് കയറുമ്പോള്‍ ആങ്കര്‍ ചെയ്യാനിരുന്ന കുട്ടി ഇതാ ഡെയ്ന്‍ എത്തുന്നു…നമ്മുടെ അതിഥി എത്തുന്നു എന്നൊക്കെ പറഞ്ഞ് ഒരു വാം വെല്‍ക്കം നല്‍കി. ഈ പിക്ചറില്‍ ഇല്ലാത്ത വേദിയിലിരുന്ന കുട്ടികള്‍ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. അതു വരെ എല്ലാം ക്ലിയര്‍…

എന്നാല്‍ സ്റ്റേജിലേക്ക് കയറിയിരിക്കുമ്പോഴാണ് രംഗം വഷളാകുന്നത്. പ്രിന്‍സിപ്പാളും പിള്ളേരും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. പ്രശ്‌നത്തിനിടയ്ക്ക് അദ്ദേഹം ആദ്യം ആങ്കര്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ നേരെ പാഞ്ഞടുത്തു. ആര് പറഞ്ഞു നിന്നോട് ആങ്കര്‍ ചെയ്യാനെന്ന് ചോദിച്ച് ഫുള്‍ കലിപ്പായി.

പിന്നീട് എന്റെ നേര്‍ക്കായി. ‘ഇവിടുത്തെ പ്രിന്‍സിപ്പാള്‍ ഞാനാണ്. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും ഞാനാണ്. ഉറങ്ങിപ്പോടാ…’. വിറച്ചു കൊണ്ട് ഇദ്ദേഹം ഇത് പറയുമ്പോള്‍ ഞാനാകെ വണ്ടറടിച്ചിരിക്കുകയായിരുന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാത്ത ഞാന്‍. അങ്ങനെയുള്ള എന്റെയടുത്ത് ഒരു ബന്ധവുമില്ലാതെ ഈ മനുഷ്യന്‍ പാഞ്ഞടുക്കുകയാണ്.

രംഗം വഷളാകുന്നു കണ്ടപ്പോള്‍, ആ മനുഷ്യനോട് ഞാന്‍ വളരെ ശാന്തമായി തന്നെ പറഞ്ഞു, രണ്ട് വാക്ക് വാക്ക് ഈ കുട്ടികളോട് പറഞ്ഞിട്ട് ഉടന്‍ തന്നെ പൊയ്‌ക്കൊള്ളാമെന്ന്. എന്നിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. മൈക്കിനടുത്തേക്ക് നീങ്ങിയ എന്നോട് ‘നാണമില്ലേ ഇവിടെയിരിക്കാന്‍, ഇറങ്ങിപ്പോടാ’ എന്നായി സ്വരം.

സഹികെട്ടാണ് ഞാന്‍ പറഞ്ഞത്, ‘നിങ്ങള്‍ ഈ കുട്ടികളുടെ പ്രിന്‍സിപ്പിലാണ്, അല്ലാതെ എന്റെയല്ല’ എന്ന്. ഇതോടെ അദ്ദേഹത്തിന്റെ നിലതെറ്റി. എന്റെ നേര്‍ക്ക് ചീറിപ്പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന സഹ അധ്യാപകര്‍ ‘ഞങ്ങളുടെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യാനായോടാ’ എന്ന മട്ടില്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു.

അവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തീരുമാനിക്കുമ്പോഴാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അടുത്തേക്ക് വന്നു. ‘ചേട്ടാ ഈ സംഭവം ഞങ്ങള്‍ക്കും ചേട്ടനും ഒരേ പോലെ വിഷമമുള്ള കാര്യമാണ്. ചേട്ടന്‍ ഇപ്പോള്‍ ഇവിടുന്ന് പോയാല്‍ അത് രണ്ട് കൂട്ടര്‍ക്കും നാണക്കേടാണ്’ എന്ന് പറഞ്ഞു.

‘അറ്റ്‌ലീസ്റ്റ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു എന്നെങ്കിലും അറിയിക്കണം എന്ന് അവര്‍ നിര്‍ബന്ധിച്ചു. അതോടെ അവരുടെ നടുവില്‍ ഒരു കസേരയില്‍ കയറി നിന്ന് ഉദ്ഘാടനം നടത്തിയതായി ഞാന്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ എക്‌സ്പീരിയന്‍സ് ആണെന്നും, ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ താന്‍ കാരണക്കാരനായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അറിയിച്ച ശേഷമാണ് അവിടം വിട്ടത്.

About Intensive Promo

Leave a Reply

Your email address will not be published.