Breaking News
Home / Lifestyle / ഭാര്യയും ഭര്‍ത്താവുമൊക്കെ അങ്ങ് വീട്ടില്‍ നിയമം പാലിച്ച് പിഴയുമടച്ചിട്ട് പോയാല്‍ മതി

ഭാര്യയും ഭര്‍ത്താവുമൊക്കെ അങ്ങ് വീട്ടില്‍ നിയമം പാലിച്ച് പിഴയുമടച്ചിട്ട് പോയാല്‍ മതി

ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് ഇന്ത്യയില്‍. കണ്ണില്‍പ്പെട്ടാല്‍ പോലീസും പൊക്കും പിഴയുമടപ്പിക്കും. ഇതൊക്കെ സാധാരണ കാഴ്ചയാണ് നമ്മുടെ റോഡുകളില്‍ എന്നാല്‍, ഹെല്‍മെറ്റില്ലാതെ പറന്നെത്തിയ ഭര്‍ത്താവിനെ ‘ക്ലിപ്പിട്ടിരിക്കുകയാണ്’ രാജസ്ഥാനിലെ ഈ ഭാര്യ പോലീസ്.

താക്കീതും ചെയ്യിപ്പിച്ച്, പിന്നീട് ഭര്‍ത്താവായ സുനില്‍ അറോറയെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ചാണ് ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ പ്രതിമാ അറോറ നിയമം തെറ്റിച്ച ഭര്‍ത്താവിനെ വിട്ടത്. ‘മേലില്‍ ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിക്കില്ല, ട്രാഫിക് നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കും.’ എന്ന് പ്രതിജ്ഞ ചൊല്ലി ബോധവത്കരണത്തിന്റെ ഭാഗമായി പോലീസ് കൈയ്യില്‍ കരുതിയ ചോക്‌ളേറ്റും റോസാപുഷ്പവും നല്‍കിയാണ് പുഞ്ചിരിയോടെ പ്രതിമ ഭര്‍ത്താവിനെ യാത്രയയച്ചത്.

തിരിഞ്ഞ് നടന്ന സുനിലിനെ വിളിച്ച് സ്‌നേഹത്തോടെ ഒരു താക്കീതും. ‘ഹെല്‍മറ്റില്ലാതെ ബൈക്കുമായി മേലില്‍ വീട്ടില്‍ നിന്നിറങ്ങരുത്’-എന്ന്. രാജസ്ഥാനിലെ ജജ്ജാര്‍ പട്ടണത്തിലുള്ള അംബേദ്ക്കര്‍ ചൗക്കില്‍ ഇന്നലെ നടന്നതാണ് കൗതുകകരമായ ഈ കാര്യങ്ങള്‍ നടന്നത്.

എസ്പി പങ്കജ് നൈന്‍ നടത്തിയ വളരെ വേറിട്ട ഒരു വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇത്. ഹെല്‍മെറ്റ് വയ്ക്കാതെ വരുന്ന ബൈക്ക് യാത്രക്കാരെ കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകയും അവര്‍ക്കു മിഠായിയും റോസാപ്പൂവും സമ്മാനിച്ച് ബോധവല്‍ക്കരണം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. അപ്പോഴാണ് സുനില്‍ അറോറ വന്ന് ഭാര്യ പ്രതിമയുടെ മുന്നില്‍ അകപ്പെട്ടത്.

പ്രതിമ, ഭര്‍ത്താവിനു ബോധവല്‍ക്കരണം നടത്തിയ രീതി എസ്പിക്കുനന്നായി ബോധിച്ചു. അവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published.