Breaking News
Home / Lifestyle / അംബാനി പുത്രന്മാരുടെ സുരക്ഷക്ക് 16 കോടിയുടെ ആഡംബര കാറുകള്‍ വീഡിയോ

അംബാനി പുത്രന്മാരുടെ സുരക്ഷക്ക് 16 കോടിയുടെ ആഡംബര കാറുകള്‍ വീഡിയോ

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ ഏറ്റവും ധനികനാണ് മുകേഷ് അംബാനി. അതുകൊണ്ടുതന്നെ നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനായി കോടികളുടെ ആഡംബര വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നത്.

നിരവധി വാഹനങ്ങള്‍ അടങ്ങിയ സുരക്ഷാ സേനയ്‌ക്കൊപ്പമാണ് ഇവരുടെ യാത്ര.കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലൂടെ മുകേഷ് അംബാനിയുടെ മക്കള്‍ നടത്തിയ യാത്രയുടെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആ യാത്രയ്ക്ക് മാത്രം ഉപയോഗിച്ചത് 16.55 കോടിയുടെ ആഡംബര കാറുകള്‍. 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ് 5 മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുണ്ട് ഇവരുടെ സുരക്ഷാ വാഹന വ്യൂഹത്തില്‍.

ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്‌ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവര്‍ ഡിസ്‌കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എന്‍ഡേവറും മൂന്ന് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും രണ്ട് ബിഎംഡബ്ല്യു എക്‌സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാല്‍ അംബാനിയുടെ മക്കള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ എക്‌സ്‌ഷോറും വില മാത്രം 16.55 കോടി രൂപ വരും.

About Intensive Promo

Leave a Reply

Your email address will not be published.