Breaking News
Home / Lifestyle / രാജ വീണ്ടും എത്തുന്നു മധുര രാജാ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രാജ വീണ്ടും എത്തുന്നു മധുര രാജാ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ് ഒരുങ്ങുന്ന മധുര രാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. വൻ വിജയമായ ആദ്യ ഭാഗത്തിന് ശേഷമൊരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് വൈശാഖ് ആണ്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി..

ആദ്യ ഭാഗത്തു മമ്മൂട്ടിയും പ്രിത്വിരാജും ആയിരുന്നു എങ്കിൽ നായക വേഷങ്ങളിൽ എങ്കിൽ രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനിൽ എത്തുന്നു. പുലിമുരുകനും മാസ്റ്റർ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പ്രത്യേകത കൂടെയുണ്ട് ചിത്രത്തിന് വൈശാഖ് ചിത്രത്തിൽ പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌നും ഭാഗമാകുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളിൽ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ് ഒപ്പം പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങൾ കൂടിയാകുമ്പോൾ ആവേശം ഇരട്ടിക്കും.

അനുശ്രീ, ഷംന കാസിം, മഹിമ നമ്പിയാർ എന്നിവരും അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ അന്ന രേഷ്മ രാജനുമാണ് ചിത്രത്തിലെ നായികമാർ. ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആയി ആയിരിക്കും ചിത്രം ഒരുങ്ങുന്നത്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

About Intensive Promo

Leave a Reply

Your email address will not be published.