ബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് പേർളി മാണിയും ശ്രീനിഷും. ബിഗ് ബോസ് ഷോയിൽ ആദ്യ അഞ്ചിൽ എത്തിയ ഇരുവരും ഷോ പകുതി എത്തിയപ്പോൾ തന്നെ പ്രണയത്തിലായിരുന്നു. എന്നാൽ ബിഗ് ബോസ് മത്സരങ്ങൾ ജയിക്കാൻ വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ പ്രണയം എന്ന് റുമറുകൾ അന്ന് പടർന്നിരുന്നു. ഇപ്പോളിതാ അതിനെ എല്ലാം തകർത്തെറിഞ്ഞു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്.
പേളി മാണി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വിവാഹ നിശ്ചയ വാർത്ത പുറത്തു വിട്ടത്. ഇരുവരുടെയും വിവാഹ നിശ്ചയ മോതിരങ്ങളുടെ ചിത്രം സഹിതമാണ് പേളി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വര്ഷം ഏപ്രിൽ മാർച്ചോടെ വിവാഹം ഉണ്ടാകുമെന്നു റിപ്പോർട്ടുകളുണ്ട്.
എല്ലാവരുടെയും സൗകര്യാർഥമാണ് അവധിക്കാലത്തു വിവാഹ തിയതി ഉറപ്പിച്ചതെന്നു ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞിരുന്നു. ഒടുവിൽ വീട്ടുകാർ ശ്രീനുഷുമായുള്ള വിവാഹത്തിന് സമ്മതിച്ച വിവരവും പേളി പങ്കു വച്ചിരുന്നു.