മലയാളികൾക്ക് ഇന്ന് വളരെ സുപരിചിതനായ താരമാണ് ഹരീഷ് കണാരൻ. കോമഡി കഥാപാത്രങ്ങൾ കൂടുതലായും കൈകാര്യം ചെയ്യുന്ന ഹരീഷ് ടി വി പ്രോഗ്രാമുകളിൽ നിന്നുമാണ് സിനിമാ രംഗത്തേക്ക് വരുന്നത്. കണാരൻ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമാണ്. തന്റെ പ്രേത്യേക തരത്തിലുള്ള ഡയലോഗ് ഡെലിവറിയും,
കോമഡിയുടെ ടൈമിങ്ങുമാണ് ഹരീഷിന് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുവാൻ കഴിയുന്നതിന്റെ കാരണം. ഹരീഷ് ഇല്ലാത്ത മലയാള ചിത്രങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. വളരെ ചുരുങ്ങിയ കാലംകൊണ്ട് ധാരാളം ചിത്രങ്ങൾ ചെയ്യാനും, നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഈ കലാകാരന് സാധിച്ചു. ഹരീഷിന്റെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഒരു അനുഭവം ഹരീഷ് ഒരു ടി വി പ്രോഗ്രാമിൽ പങ്കു വയ്ക്കുകയുണ്ടായി.
സിനിമ മോഹം ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ആളാണ് താനെന്നും, അതിനാൽ പത്താം ക്ലാസ്സിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരികയും, തുടർന്ന് പലവിധ ജോലികൾ ചെയ്ത് നടക്കുകയിരുന്നുവെന്നും ഹരീഷ് പറയുന്നു. ഇടയ്ക്ക് സിനിമാ ടാക്കീസിൽ ഫിലിം ഓപ്പറേഷൻ പഠിക്കാൻ പോവുകയും, ഇതിനു പിന്നാലെ ലൈസൻ എടുക്കാൻ തുനിഞ്ഞപ്പോൾ പത്താം ക്ലാസ് പാസ്സാകണമെന്ന നിബന്ധന വന്നു. തുടർന്ന് പഠിക്കാൻ അപ്പോളാണ് താൻ തീരുമാനിച്ചതെന്നും,
അവിടെവെച്ചാണ് താൻ ആദ്യമായി പ്രെണയത്തിലാകുന്നതെന്നും ഹരീഷ് പറയുന്നു. തന്റെ ഇഷ്ട്ടം തുറന്നുപറഞ്ഞെങ്കിലും, പെൺകുട്ടിയുടെ ഭാഗത്തു നിന്നും അനുകൂലമായ മറുപടി ഉണ്ടായില്ല. ഏകദേശം ആറു മാസക്കാലം പിന്നാലെ നടന്നു, ഇതിനിടയിൽ കൂട്ടുകാർ പിന്തിരിപ്പിക്കാനും നോക്കി. ഒടുവിൽ താൻ ഒരു അറ്റകൈ പ്രയോഗം നടത്തിയാണത്രെ പെൺകുട്ടിയെ വീഴ്ത്തിയത്. ഒരു ഡയലോഗ്, ആ ഡയലോഗാണ് പെൺകുട്ടിയെ തന്നോട് പ്രണയത്തിലാക്കിയതെന്ന് ഹരീഷ് പറയുന്നു.
താൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ലായെന്നും, ഇനി ഒരിക്കലും പിന്നാലെ നടന്നു ശല്യം ചെയ്യില്ല എന്നും ഹരീഷ് പറഞ്ഞതോടെ പെൺകുട്ടി മനസ്സുമാറി, തന്നോടുള്ള ഇഷ്ട്ടം തുറന്നു പറയുകയാണ് ഉണ്ടായത്. പിന്നെ പത്തു വർഷം നല്ല അടിപൊളിയായി പ്രേമിച്ചുവെന്നും. ഒടുവിൽ കല്യാണം കഴിക്കുകയാണ് ഉണ്ടായതെന്നും ഹരീഷ് പറയുന്നു.