കണ്ണു ചിമ്മുന്ന പെണ്‍കുട്ടി ആയല്ല, തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ അപേക്ഷ. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും.
വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു.പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
സിനിമാ ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലാണ്കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായിട്ടാണ് ആളുകള്‍ എന്നെ അറിയുന്നത്. പക്ഷേ അതിനപ്പുറം എന്നെ ഒരു നടിയായി സ്വീകരിക്കണമെന്ന് പ്രേക്ഷകരോട് അപേക്ഷിക്കുകയാണ് പ്രിയ പറഞ്ഞു. ബോളിവുഡിലെ മറ്റുതാരങ്ങളായ ആലിയ ഭട്ട്, ശ്രദ്ധാ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലിഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുതെന്നും പ്രിയ പറഞ്ഞു. ‘അവരെല്ലാം മുതിര്‍ന്ന നടിമാരാണ്. അവരുടെ ജോലികള്‍ അവര്‍ നന്നായി ചെയ്യുന്നു. എനിക്ക് എന്റേതായ ഒരിടം ഉണ്ടാക്കണം. അത്രമാത്രം’- പ്രിയ പറഞ്ഞു.
രണ്‍വീര്‍ സിംഗ് നായകനായ സിംബ എന്ന ചിത്രത്തില്‍ പ്രിയ നായികയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തിയത് സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ്. എന്നാല്‍ ഉറിയുടെ പ്രദര്‍ശന ചടങ്ങില്‍ പ്രിയ രണ്‍വീറിനെ കാണുകയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. രണ്‍വീറിന്റെ കടുത്ത ആരാധികയാണ് ഞാന്‍ എന്ന് അദ്ദേഹത്തോടെ പറഞ്ഞു. എന്റെ കണ്ണുചിമ്മല്‍ വളരെ ഇഷ്ടടമായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് വളരെ സന്തോഷം നല്‍കുന്നതായിരുന്നു പ്രിയ കൂട്ടിച്ചേര്‍ത്തു.
ശ്രീദേവി ബംഗ്ലാവിന്റെ ടീസറിനെച്ചൊല്ലി വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയാണ് വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍. തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി സ്ഥിരീകരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.