ബിക്കിനിയിട്ട് ഹോട്ടായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദീപ്തി സതിയുടെ ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ലാല്‍ ജോസ് ചിത്രമായ നീനയിലൂടെ സിനിമയില്‍ അരങ്ങേറിയ ദീപ്തി സതി ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ്.
2017ല്‍ റിലീസ് ചെയ്ത ലവ കുശയിലാണ് നടി മലയാളത്തില്‍ അവസാനം എത്തിയത്. ഏറ്റവും പുതിയ ചിത്രമായ ലക്കി എന്ന മറാഠി സിനിമയില്‍ താരം ബിക്കിനി അണിഞ്ഞാണ് എത്തുന്നത്. ബിക്കിനി ഇടാനുണ്ടായ സാഹചര്യത്തെക്കുറച്ചും അതിനു പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചും താരം സമൂഹമാധ്യമത്തില്‍ എഴുതുകയും ചെയ്തു.
മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്ന ദീപ്തിക്ക് ഗ്ലാമര്‍ വേഷങ്ങള്‍ പ്രശ്‌നമല്ലെങ്കിലും ബിക്കിനി ഇടും മുമ്പ് ഒരുപാട് ആശങ്കകളുണ്ടായിരുന്നെന്ന് താരം തന്നെ പറയുന്നു. ‘ബിക്കിനി അണിഞ്ഞാല്‍ വൃത്തികേട് ആയിരിക്കുമോ ആളുകള്‍ എന്തു വിചാരിക്കും എനിക്ക് ഈ വേഷം ചേരുമോ ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ അലട്ടിയിരുന്നു. ഇത്രയൊക്കെ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാന്‍ മനസ്സു പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്രചോദനമായത് സിനിമയുടെ സംവിധായകനായ സഞ്ജയ് എസ് യാദവാണ്. അദ്ദേഹവും സിനിമയുടെ അണിയറപ്രവര്‍ത്തകരും എനിക്ക് വലിയ പിന്തുണ നല്‍കി. ശരീരം പാകപ്പെടുത്തുന്നതിനായി ഞാന്‍ കുറച്ച് ആധ്വാനിച്ചു. ആത്മാര്‍ഥതയോടെയാണ് ഞാന്‍ അതു ചെയ്തതും. നിങ്ങളെല്ലാവര്‍ക്കും ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു’ ദീപ്തി കുറിച്ചു.
‘ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകന്‍, ഛായാഗ്രാഹകന്‍, പിന്നെ എന്റെ മേക്ക്അപ് ആര്‍ടിസ്റ്റും. അവര്‍ എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കി മാറ്റി. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ലക്കി സിനിമ മറാഠിയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത് ‘ ദീപ്തി കൂട്ടിച്ചേര്‍ത്തു.