ഡബ്ബ്‌സ്മാഷിലൂടെ ശ്രദ്ധ പിടിച്ച് പറ്റിമ ഈ മലയാളി വീട്ടമ്മയെ ആരും മറന്നുകാണില്ല. ശബരിമല കയറാന്‍ ബാഗും തലയില്‍ കൂളിങ് ഗ്ലാസ്സുമായി വന്ന മേരി സ്വീറ്റി’യുടെ ഡബ്സ്മാഷ് വിഡിയോ സൂപ്പര്‍ഹിറ്റായതോടെ മലയാളികള്‍ ഈ വീട്ടമ്മയെ ഏറ്റെടുത്തു. ഷാര്‍ജയിലെ വീട്ടമ്മ രാജി മനുവാണ് ആ താരം.
ഇപ്പോഴിതാ രാജി മനുവിന്റെ ഏറ്റവും പുതിയ ഡബ്സ്മാഷ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത്തവണ ‘മറിമായ’ത്തിലെ മഞ്ജുവിനെ അവതരിപ്പിച്ചാണ് രാജി മനു എത്തിയിരിക്കുന്നത്. ഇംഗ്ലീഷിനെ അമിതമായി സ്‌നേഹിക്കുന്ന ഒരു പാവം വീട്ടമ്മയുടെ റോളിലാണ് രാജി. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ഈ വീട്ടമ്മ. കിടിലന്‍ വിഡിയോ കാണാം.