Breaking News
Home / Lifestyle / റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രത്തിന്റെ മുന്നില്‍ തലയുയര്‍പ്പോടെ മലയാളയാളത്തിന്റെ പൈലറ്റ് റാണി

റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രത്തിന്റെ മുന്നില്‍ തലയുയര്‍പ്പോടെ മലയാളയാളത്തിന്റെ പൈലറ്റ് റാണി

റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രത്തിന്റെ സൈനീക ശക്തി വിശ്വം മുഴുവൻ പ്രകടമാക്കുന്ന വേളയിൽ മലയാളി മണ്ണിന്റെ അഭിമാനമായ പൈലറ്റ് റാണിയായിരിക്കും മുന്നിൽ നിന്നുകൊണ്ട് വ്യോമസേനയെ നയിക്കുന്നത്. ജനുവരി 26ന് നടക്കുന്ന പരേഡില്‍ വ്യോമ സേനാ സംഘത്തെ നാലു പേരാണ് നയിക്കുക. അതിലൊരാള്‍ കൊല്ലം പുനലൂര്‍ സ്വദേശിനിയായ ഫ്‌ളൈയിങ് ഓഫിസര്‍ രാഖി രാമചന്ദ്രനാണ് എന്നതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.

തെലങ്കാനയിലെ ഡുണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഈ മിടുമിടുക്കി 2016 ഡിസംബറില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി കേരളത്തിന്റെ യശ്ശസ്സുയര്‍ത്തി.എം.ഐ 17 ഹെലിക്കോപ്റ്റര്‍ പൈലറ്റാണ് രാഖി.

താന്‍ ആദ്യമായി പങ്കെടുക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡല്‍ തന്നെ നായികാ സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദമാണ് ഈ മിടുക്കിയുടെ മനസ് നിറയേ.മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്നു രാഖിയുടെ അമ്മ ലഫ്. കേണല്‍ വിജയകുമാരി. കരസേനയില്‍ ക്യാപ്റ്റനാണ് രാഗിയുടെ മൂത്ത സഹോദരി രശ്മി. ഇവര്‍ രണ്ട് പേരുടേയും പ്രചോദനമാണ് തന്നെ വ്യോമസേനയുടെ ഭാഗമാക്കിയതെന്ന് രാഖി അഭിമാനത്തോടെ പറയുന്നു.

കേരളത്തില്‍ ചുരുങ്ങിയകാലമേ താമസിച്ചിട്ടുള്ളൂവെങ്കിലും നാടുമായി മികച്ച ബന്ധം ഹൃദയത്തില്‍ സൂക്ഷിക്കുകയാണ് ഈ യുവ ഓഫീസര്‍. തിരുവനന്തപുരത്തെ പാങ്ങോടുള്ള ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അഞ്ച്, ആറ് ക്ലാസുകളിലെ പഠനം. അതിനുമുമ്ബും ശേഷവും അമ്മയുടെ ജോലിയെത്തുടര്‍ന്ന് വടക്കേയിന്ത്യയിലെ വിവിധ നഗരങ്ങളിലായിരുന്നു പഠനം. ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലുള്ള ബാഗ്ഡോറയിലാണ് രാഗിയുടെ ഇപ്പോഴത്തെ നിയമനം.

ചെറുപ്പം മുതലേ സൈന്യത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും പൈലറ്റാവാന്‍ തന്നെയായിരുന്നു ആഗ്രഹമെന്നും രാഖി പറയുന്നു. ഇത്തവണ നാല് ഓഫീസര്‍മാരുള്‍പ്പെടെ 148 പേരാണ് വ്യോമസേനയില്‍നിന്ന് റിപ്പബ്ലിക്ദിനപരേഡില്‍ പങ്കെടുക്കുന്നത്. ചെറു യുദ്ധവിമാനങ്ങള്‍, റഡാര്‍, ആകാശ് മിസൈല്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയാണ് സേന പ്രദര്‍ശിപ്പിക്കുക. വ്യോമാഭ്യാസത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച ജൈവ ഇന്ധനം കലര്‍ത്തിയ ഇന്ധനം ഉപയോഗിച്ച്‌ പറക്കുന്ന വിമാനത്തിന്റെ പ്രകടനവും അരങ്ങേറും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *