Breaking News
Home / Lifestyle / ഒന്നുമൊന്നും ആവാതിരുന്ന കാലത്ത് മകനോട് കാളിമുത്തു എന്ന അച്ഛന്‍ പറഞ്ഞ വാചകമാണിത്

ഒന്നുമൊന്നും ആവാതിരുന്ന കാലത്ത് മകനോട് കാളിമുത്തു എന്ന അച്ഛന്‍ പറഞ്ഞ വാചകമാണിത്

എന്റെ മകനെ എനിക്കറിയാം, നീ ഉയരങ്ങളിലെത്തും’. ഒന്നുമൊന്നും ആവാതിരുന്ന കാലത്ത് മകനോട് കാളിമുത്തു എന്ന അച്ഛന്‍ പറഞ്ഞ വാചകമാണിത്. ഇന്നും ഏറ്റവും വലിയ ഉൗർജമെന്താണെന്ന് ചോദിച്ചാൻ ഇൗ മകന്റെ മറുപടിയും ഇതുതന്നെ. അമ്പരപ്പിക്കുന്ന ഇൗ വിജയം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. അയാളുടെ മോഹങ്ങളുടെ കരുത്തും അധ്വാനത്തിന്റെ വിയർപ്പും കൊണ്ട് കെട്ടിപ്പടുത്തതാണ്.

അതുകൊണ്ട് ആവണം വിജയം സമ്മാനിച്ചവർ മുന്നിലെത്തിയാൽ ആലിംഗനം ചെയ്ത്, ഒരു മുത്തം കൊടുക്കാൻ ഇയാൾ മടിക്കാത്തത്. തമിഴ് മക്കൾ അയാളെ പേരിനൊപ്പം മക്കൾ സെൽവൻ എന്ന് ചേർത്തുവിളിച്ചു. തെന്നിന്ത്യയിലാകെ വീശിയടിക്കുന്ന പുത്തൻ തരംഗമായി മാറുകയാണ് വിജയ് സേതുപതി എന്ന പേരുകാരന്‍.

താരത്തിന്റെ 41-ാം ജൻമദിനം ആഘോഷിക്കുകയാണ് തമിഴകവും ആരാധകരും. പുതിയ തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഢിയുടെ മോഷൻ ടീസർ പുറത്തുവിട്ടാണ് വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. സുരീന്ദർ റെഡ്ഢി സംവിധാനം െചയ്യുന്ന ചിത്രം നിർമിക്കുന്നത് രാം ചരണിന്റെ കൊനിടെല പ്രൊഡക്ഷൻസാണ്. അമ്പരപ്പിക്കുന്ന ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. അമിതാഭ്ബച്ചൻ, ചിരഞ്ജീവി, നയൻതാര എന്നിവരും അദ്ദേഹത്തിനൊപ്പം ചിത്രത്തിലെത്തും.

ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് രജനിക്ക് പോന്ന വില്ലനായി പേട്ടയിൽ ഉദിച്ചുനിൽക്കുകയാണ് വിജയ് സേതുപതി. ഇന്ന് പിറന്നാളിന് ആരാധകർ സോഷ്യൽ മീഡിയിയൽ കുറിച്ച വാചകം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. പുതുപ്പേട്ടയിൽ നിന്ന് പേട്ടയിൽ എത്തുമ്പോൾ വിജയ് സേതുപതി ധനുഷിന്റെ പിന്നിൽനിന്ന് രജനിയുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് അധ്വാനത്തിനന്റെ ഫലം. താരത്തിന്റെ ശോഭ ഒരിക്കലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല എന്നത് പകൽ പോലെ സത്യമാണ്. ഒരുപക്ഷേ രജനികാന്തിന് ശേഷം ഇത്ര ലാളിത്യം കാട്ടിതരുന്ന ഒരു നടൻ വിജയ് സേതുപതിയോളം മറ്റാരുമില്ലെന്ന് പറയാം.

About Intensive Promo

Leave a Reply

Your email address will not be published.