ഇന്നത്തെ സമൂഹത്തിൽ നാം കണ്ട് വരുന്ന ഒരു പ്രവണതയാണ് എങ്ങനെയെങ്കിലും ഫേമസ് ആകുക എന്നത്.അതിന് വേണ്ടിയുള്ള പരിശ്രമവും ഏറെയാണ്.എന്നാൽ അതിനിടയിൽ മറ്റുള്ളവരെയും കൂടി പിടിച്ചുഉയർത്തുക എന്നുള്ളത് വളരെ വലിയ കാര്യമാണ്.
അങ്ങനെയുള്ളവർ വളരെ കുറച്ച്മാത്രം.അതിനൊരു ഉദാഹരണമാണ് ഡോക്ടർ റോബിൻ രാധകൃഷ്ണൻ.തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി വർക്ക് ചെയുന്നു.ഇദ്ദേഹത്തിന്റെ നിരവധി മോട്ടിവേഷൻ സ്പീച്ചുകൾ സോഷ്യൽ മീഡിയകളിൽ നാം കണ്ടിരുന്നു.വൈറലായ വീഡിയോകളാണ് മിക്കത്തും.പട്ടം സ്വദേശിയാണ് റോബിൻ.തന്റെ ഡ്യൂട്ടിയോടും സഹപ്രവർത്തകരോടും ആത്മാർത്ഥത കാണിക്കുന്ന ഇദ്ദേഹം നമുക്കെല്ലാവർക്കും ഒരു മാതൃകയാകട്ടെ.
ഡോക്ടർ റോബിൻ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ സെക്യൂരിറ്റി സാമിനെ കാണുകയുണ്ടായി.താൻ ചെയ്ത വീഡിയോ കണ്ടു.നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് റോബിനെ അഭിനന്ദിക്കുകയുണ്ടായി.അപ്പോഴാണ് സാമിന്റെ മനസിലെ ആഗ്രഹം റോബിനോട് പറയുന്നത്.”ഇങ്ങനെയൊക്കെ നടന്നാൽ മതിയോ ,നിനക്കും ഫേമസ് ഒക്കെ ആകണ്ടേ “എന്ന് ചോദിച്ചപ്പോൾ സാം പറഞ്ഞു ആഗ്രഹമുണ്ട് പക്ഷെ നമ്മളെയൊക്കെ ആര് ശ്രദ്ധിക്കാൻ ആണ്.തനിക്ക് ടിക്ടോക്കിൽ പോലും അക്കൗണ്ട് ഇല്ല.സാമിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.2 വർഷമായി ജി ജി ഹോസ്പിറ്റലിൽ സെക്യൂരിറ്റി ആയി ജോലി ചെയുന്നു.
മിന്റെ അമ്മയുടെ ആഗ്രഹമാണ് താൻ ഒന്ന് ഫേമസ് ആകുക എന്നത്.അമ്മയെ ഏറെ സ്നേഹിക്കുന്ന സാമിന് ഒരു അവസരം പോലും കിട്ടിയിരുന്നില്ല.സാം പറയുന്നു “തനിക്ക് അതിനുള്ള കഴിവ് ഒന്നുമില്ല.ആരൊക്കെ ഈ വീഡിയോ കാണുമെന്ന് അറിയില്ല.ആരൊക്കെ കണ്ടാലും എന്റെ അമ്മ ഇത് കണ്ടാൽ വളരെ സന്തോഷമാകും.ഇങ്ങനയൊരു വീഡിയോ എടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”.സാം തന്റെ അമ്മയുടെ ഫോട്ടോ കാണിക്കുകയും ചെയ്തു.
തന്റെ അമ്മയോടുള്ള സ്നേഹവും ആഗ്രഹം സാധിക്കാനുള്ള പരിശ്രമവുമാണ് ഇവിടെ നാം കാണുന്നത്.ഡോക്ടർ റോബിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു സിനിമയിൽ അഭിനയിക്കണം എന്നും സംവിധാനം ചെയ്യണം എന്നും.അതിനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടർ റോബിൻ ഇപ്പോൾ. നാം ഏറെ അഭിനന്ദിക്കാം.