സ്വപ്നങ്ങളിലേക്ക് നടക്കുക എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ലക്ഷ്യമാണ്. വഴിയുടെ ബുദ്ധിമുട്ടുകളും തടസങ്ങളും മറികടന്നു അങ്ങ് അറ്റത്തു ഏതാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയു. അങ്ങനെ കഴിയുന്നവർക്ക് എത്ര പേർക് അതുവരെ ഉണ്ടായിരുന്ന താൻ തന്നെയാണ് ഇനി അങ്ങോട്ടും എന്ന് ഉറപ്പ് പറയാൻ കഴിയും..? വളരെ കുറച്ചു പേർക്ക് മാത്രം.. അവരിൽ ഒരാൾ വിജയ് സേതുപതിയാണ്…..
ഒന്നുമില്ലായ്മയിൽ നിന്ന് സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ അയാളെ ആരാധകർ വിളിച്ച പേര് മക്കൾ സെൽവൻ എന്നാണ്.അങ്ങനെ അവർ വിളിക്കുന്നെങ്കിൽ അതീ നായകന്റെ സിംപ്ലിസിറ്റി കൊണ്ടാണ്. താൻ എന്താണോ അത് പോലെ തുടരാൻ ഇന്നും തുടരാൻ കാണിക്കുന്ന മനസിനാണ്. ഇന്നും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ബ്രദർ എന്ന് വിളിച്ചു അഭിസംബോധന ചെയ്യാനും,
ഒരു സാധാരണക്കാരനെ പോലെ സെറ്റുകളിൽ വെറും തറയിലിരുന്നു കാര്യം പറയാനും അയാളെ പ്രാപ്തനാക്കിയത് അയാളുടെ അനുഭവങ്ങൾ തന്നെയാകണം.നായകനാകാൻ പറ്റിയ ലുക്ക് ഇല്ലാത്തവൻ എന്നും കുടുംബം നോക്കാതെ ജീവിതം കളയുന്നവൻ എന്നും പറഞ്ഞുള്ള പരിഹാസത്തിന്റെ മുന്നിൽ താഴ്ന്നു കൊടുക്കാതെ അയാൾ ഒരു പാത വെട്ടുകയാണ് ചെയ്തത്. അതിലൂടെ അയാൾ മുന്നിലോട്ട് നടക്കുകയും ചെയുന്നു. അതിഭാവുകത്വമില്ലാത്ത നായക കഥാപാത്രങ്ങൾ ചെയുന്നത് ഇഷ്ടപ്പെട്ടു കൊണ്ട് എന്തെന്നാൽ ആയാളും ഒരു സാധാരണക്കാരന് തന്നെയാണ്.
വന്ന വഴി മറക്കാതിരിക്കുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിജയമാണ്.“നമ്മുടെ തിരിച്ചറിവുകൾ തന്നെയാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നത്. എനിക്ക് പ്ളാനിംഗ് എന്നൊരു സംഗതി ഇഷ്ടമല്ല അത്കൊണ്ട് തന്നെയാണ് ഞാൻ വലിയ ബജറ്റ് ചിത്രങ്ങൾ ചെയ്യാത്തത്, ഞാൻ ജൂനിയർ ആര്ടിസ്റ് ആയിരുന്ന ഒരാളാണ് പ്ലാനിംഗ് എന്നെ ബോർ അടിപിക്കും. ഞാൻ റോളുകൾക്ക് അസോസിയെട്സിന്റെ കാലുപിടിച്ചിട്ടുണ്ട് ഒന്നല്ല രണ്ടല്ല ആറു വർഷം, പലരും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല..
നാട്ടുകാരുടെയും ബന്ധുക്കളുടെയും പുച്ഛം ആവോളം കിട്ടിട്ടുണ്ട്. സിനിമ നിനക്കും നിന്റെ രൂപത്തിനും ചേരുന്ന ഒന്നല്ല എന്ന് കളിയാക്കിയവരുണ്ട്. പട്ടിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചവരുമുണ്ട്. ഞാൻ ഒറ്റയ്ക്ക് പഠിച്ച പാഠങ്ങളാണ് ഇന്നു എന്നെ ഇവിടെ എത്തിച്ചത്. ഇന്നും എന്റെ ലൊക്കേഷനിലെ ലൈറ്റ് ബോയിയോടും സ്റ്റണ്ട് മാനോടും ഒക്കെ അവരുടെ ജീവിതത്തെ പറ്റി ചോദിക്കാറുണ്ട് ഞാൻ. എന്റെ അറിവിനുമപ്പുറമാണ് അവരുടെ ജീവിതങ്ങൾ, എനിക്ക് അവരിലൂടെ എന്നെ കാണാൻ കഴിയും, രണ്ട് ദിവസം ലൊക്കേഷനിൽ ഒന്ന് നിർത്താമോ എന്ന് ചോദിച്ചു കരഞ്ഞ പഴയ വിജയ് സേതുപതിയെ”. Happy birthday real life hero