Breaking News
Home / Lifestyle / തുടരെയുള്ള സർജറികൾ നൽകിയ വേദനയും സഹിച്ചാണ് തല പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ എത്തുന്നത്

തുടരെയുള്ള സർജറികൾ നൽകിയ വേദനയും സഹിച്ചാണ് തല പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ എത്തുന്നത്

തമിഴിൽ കോമെടി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റോബോ ഷങ്കർ. തമിഴ് കൊമേർഷ്യൽ സിനിമകളുടെ അഭിവാജ്യ ഘടകമായ റോബോ ഷങ്കർ അവസാനം അഭിനയിച്ചത് അജിത് ചിത്രം വിശ്വാസത്തിലാണ്. അജിത്തിനൊപ്പം പ്രവർത്തിച്ച experience റോബോ ഷങ്കർ അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“ഞാൻ ഒരു കമൽ സാർ ഫാൻ ആണ്. അദ്ദേഹത്തെ ദൈവത്തെ പോലെ ആണ് ഞാൻ കാണുന്നത് എന്നാൽ തലയോടൊപ്പം ജോലി ചെയ്തതിനു ശേഷം ഒരു കാര്യം പറയാം. എനിക്ക് ഒരു 75 വയസു വരെ ദൈവം ജീവിതം തരുനെങ്കിൽ, ഞാൻ 60 മതി ബാക്കി 15 അജിത് സാറിന് നൽകു എന്ന് ദൈവത്തോട് അപേക്ഷിക്കും. ഈ കാര്യം ഒരു ദിവസം ഞാൻ അജിത് സാറിനോടും പറഞ്ഞിരുന്നു.

അജിത് സാർ ഒരു അത്ഭുതം തന്നെയാണ്, ഇങ്ങനെ ഉള്ള മനുഷ്യർ അപൂർവമാണ്. ഷൂട്ട് കഴിഞ്ഞു സെറ്റിലെ ലൈറ്റ് ബോയ് മുതൽ ഡാന്സര്സ് വരെയുള്ള എല്ലാവര്ക്കും ഒപ്പം സെൽഫി എടുക്കാൻ എത്ര സമയം വേണമെങ്കിലും അദ്ദേഹം നിന്ന് കൊടുക്കാറുണ്ട്.മൂന്ന് മണിക്കൂർ ഒക്കെ മാത്രമാണ് അദ്ദേഹം ഉറങ്ങാറുള്ളത്. അത് വരെ സെറ്റിൽ ഓരോരുത്തരോടും സംസാരിച്ചു ഇരിക്കും, അതിനു വലിപ്പ ചെറുപ്പം ഒന്നും അദ്ദേഹത്തിനില്ല.

ഞാൻ ഒരു ദിവസം അദ്ദേഹത്തോട് ഒരു വര്ഷം രണ്ടു സിനിമകൾ എങ്കിലും ചെയുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു, അദ്ദേഹം തന്ന മറുപടി ഇങ്ങനെയാണ് ” ജനങ്ങൾ എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്, അവർക്ക് എന്തെങ്കിലും തിരികെ നൽകണം എന്നുള്ളത് കൊണ്ട് തന്നെയാണ് സര്ജറികൾ കഴിഞ്ഞ ശരീരം നൽകുന്ന വേദനകൾ മറികടന്നു അഭിനയിക്കുന്നതും ഡാൻസ് കളിക്കുന്നതും എല്ലാം, രണ്ടു സിനിമകൾ ചെയ്യാൻ ഞാൻ ശ്രമിക്കാം എന്നാണ് ”

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *