നാളെയിൻ യേർകുനാർ എന്ന സൺ t.v പരിപാടിയിലാണ് വിജയ് സേതുപതിയെ ആദ്യം കാണുന്നത്, പല നടന്മാരിലൊരാൾ എന്നൊരു ചിന്ത മാത്രം ഉയർത്തുന്ന തരത്തിലുള്ള റോളുകൾ. പിന്നീടു കാണുനത് സുന്ദരപാണ്ടിയിലെ നെഗറ്റീവ് വേഷത്തിലും, അവിടെനിങ്ങോട്ട് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് സേതുപതി ഉയർന്നെങ്കിൽ അത് ഈ നടന്റെ കാലിബർ കൊണ്ട് മാത്രമാണ്..
പ്രണയ വിവാഹമായിരുന്നു വിജയ് സേതുപതിയുടേത്. ഇഷ്ട കൂട്ടുകാരിയെ സ്വന്തമാക്കിയത് 23 ആം വയസിലാണ്. തന്റെ സിനിമാ എന്ന സ്വപ്നത്തിലേക്കുള്ള യാത്രക്ക് കൂട്ടുനിന്നത് ജെസ്സി ആണെന്നും ഇഷ്ടപെട്ടത് നേടാൻ കൂടെ നിൽക്കുന്ന ഒരു ഭാര്യയെ ആണ് തനിക്കു കിട്ടിയതെന്നും വിജയ് സേതുപതി പറയുന്നു.