ബാലുവിന് എന്തോ ആപത്ത് സംഭവിക്കുന്നുവെന്ന പ്രതീതിയുണര്‍ത്തുന്ന തരത്തിലുള്ള പ്രമോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബാലചന്ദ്രന്‍ തമ്പിയെ നഷ്ടപ്പെടുമോയെന്ന ആധിയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ സ്വത്തുക്കള്‍ ബാലുവിന് നല്‍കാതെ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതായിരുന്നു പ്രശ്‌നം. ഇതേക്കുറിച്ചറിഞ്ഞ ബാലുവിന്‍രെ പരാക്രമങ്ങളുമായാണ് പോയ ദിവസം ഉപ്പും മുളകും തുടങ്ങിയത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവിലാണ് ഇതാണ് വിഷയമെന്ന് വ്യക്തമാക്കിയത്. നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോയി ഇതേക്കുറിച്ച് നേരിട്ട് അച്ഛനോട് സംസാരിക്കാനായി അമ്മ നിര്‍ദേശിച്ചതോടെയാണ് ബാലുവിന് താല്‍ക്കാലികാശ്വാസമായത്.കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിക്ക് ഒരുവയസ്സ് തികഞ്ഞുവെന്നും അത് ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ് ബാലവും സംഘവുമെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
മറ്റ് താരങ്ങളെപ്പോലെ തന്നെ പാറുക്കുട്ടിക്കും ആരാധകരേറെയാണ്. മുന്‍പ് ആഘോഷിച്ചതിലും ഗംഭീരമായിരിക്കണം ഇത്തവണത്തെ ആഘോഷമെന്ന് ബാലു നീലുവിനോട് പറയുന്നുണ്ട്. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നുള്ള ആലോചനയിലാണ് മുടിയനും സംഘവും. നാളുകള്‍ക്ക് ശേഷം ബാലുവിന്റെ വീട്ടില്‍ മറ്റൊരു ആഘോഷത്തിന് കൂടി വഴിയൊരുങ്ങുകയാണ്.
നെയ്യാറ്റിന്‍കരയിലെയും പടവലത്തെയും അമ്മൂമ്മമാരും പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. നീലു വിളിക്കുന്ന അതേ ശൈലിയില്‍ ബാലു എന്ന് നീട്ടിവിളിക്കാന്‍ തുടങ്ങിയിട്ടുണ്ട് പാറുക്കുട്ടി. പാറുക്കുട്ടിയുടെ ക്യൂട്ട് ഭാവങ്ങളാണ് പരിപാടിയിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പ്രമോ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ കാണാം.