Breaking News
Home / Lifestyle / രാത്രി പാതയോരങ്ങളില്‍ ഒരു കപ്പ് കാപ്പിയുമായ വിളിച്ചുണര്‍ത്താന്‍ പോലീസ്

രാത്രി പാതയോരങ്ങളില്‍ ഒരു കപ്പ് കാപ്പിയുമായ വിളിച്ചുണര്‍ത്താന്‍ പോലീസ്

തിരുവനന്തപുരം: രാത്രിയിലുണ്ടാകുന്ന ഭൂരിഭാഗം അപകടത്തിനും കാരണം വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ ആലപ്പുഴ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ചുക്കുകാപ്പി വിതരണം നടത്തുകയാണ്.

രാത്രിയില്‍ വണ്ടിയുമായി വരുന്നവരെ കൈകാണിച്ച് വാഹനം നിര്‍ത്തിച്ച് പോലീസ് ചുക്ക് കാപ്പി നല്‍കുന്ന വീഡിയോ കേരളാ പോലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വിഡീയോയെ ഇരുകൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

പോലീസിന്റെ ഈ കരുതലിന് സല്യൂട്ട് നല്‍കുകയാണ് സമൂഹമാധ്യമങ്ങള്‍. പോസ്റ്റ് ചെയ്ത് വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

‘രാത്രികാല യാത്രകളില്‍
ഉറക്കം കണ്ണുകളെ കീഴടക്കുമ്പോള്‍
നിരത്തുകളില്‍ പതിവാകുന്ന
അപകടങ്ങള്‍…

പാതയോരങ്ങളില്‍ നിങ്ങളെ വിളിച്ചുണര്‍ത്താന്‍, കരുതലോടെ…’

About Intensive Promo

Leave a Reply

Your email address will not be published.