Breaking News
Home / Lifestyle / ജയരാജ് വാര്യരുടെ മകള്‍ ഇനി ആനന്ദിന്റെ പ്രിയതമ വിവാഹ ചിത്രങ്ങള്

ജയരാജ് വാര്യരുടെ മകള്‍ ഇനി ആനന്ദിന്റെ പ്രിയതമ വിവാഹ ചിത്രങ്ങള്

അപ്പോത്തിക്കിരി, ഓട്ടര്‍ഷ എന്നീ ചിത്രങ്ങളിലെ പാട്ടിലൂടെ ശ്രദ്ധേയായ ഇന്ദുലേഖ വാര്യര്‍ വിവാഹിതയായി. ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വ്വീസില്‍ അസിസ്റ്റന്റ് കണ്ട്‌ട്രോളറായ ആനന്ദ് അച്ചുതന്‍കുട്ടിയാണ് ഇന്ദുലേഖയുടെ കഴുത്തില്‍ മിന്നുകെട്ടിയിരിക്കുന്നത്. സിനിമാ-സീരിയല്‍ താരം ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ.

ജനുവരി ഏഴിനായിരുന്നു ഇന്ദുലേഖയുടെയും ആനന്ദിന്റെയും വിവാഹം. ഇപ്പോഴാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിനിമാ-സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അപ്പോത്തിക്കരി എന്ന ചിത്രത്തിലെ ‘ഈറന്‍’ എന്ന് തുടങ്ങുന്ന ഗാനവും, ഓട്ടോര്‍ഷ എന്ന ചിത്രത്തിലെ പുതു ചെമ്പയെന്ന ഗാനവും തമിഴില്‍ ‘ഉച്ചത്തിലാ ശിവാ’ എന്ന ചിത്രത്തില്‍ ‘പേശ് പേശ് ഇശൈമൊഴി’ എന്ന ഗാനവും ഇന്ദുലേഖ പാടിയിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *