വിരലിൽ സംഗീതത്തിന്റെ മാന്ത്രിക ലോകം തീർത്ത കലാകാരൻ.ബാലഭാസ്കർ എന്ന കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് കുറച്ച് നാളുകൾ കഴിയുന്നു.മരിച്ചിട്ടും മായാത്ത സംഗീതം നമുക്കിടിയിൽ ബാക്കി വെച്ചിട്ടാണ് ബാലു യാത്രയായത്.
മനസ്സിൽ എത്രെ വിഷമം ഉണ്ടെങ്കിലും ഒരു ചെറു സന്തോഷം വിതക്കുന്ന ആ പ്രതിഭയുടെ വയലിൻ നോട്ടുകൾ ഇനി നമ്മോടൊപ്പം ഇല്ല. മൂന്നാം വയസ്സ് മുതൽ വയലിൻ ഒരു കളികൂട്ടുകാരനായി എപ്പോഴും ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് വളർന്നപ്പോൾ തന്റെ ജീവിതം തന്നെ സംഗീതത്തിന് സമ്മർപ്പിച്ചു. അങ്ങനെ പതിനേഴാം വയസ്സിൽ ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ സംഗീത സംവിധായകനായി.
ഒരുപാടു നല്ല ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഫ്യൂഷൻ മ്യൂസിക്കലായിരുന്നു അദ്ദേഹത്തിനെന്നും താല്പര്യം.ഇപ്പോൾ ഇതാ ബാലഭാസ്കറിന്റെ മുഖഛായയുള്ള ആളാണ് ബാലുവിന്റെ മ്യൂസിക്കിലൂടെ എല്ലാവരുടെയും മുന്നിലേക്ക് വന്നത്.ഒറ്റനോട്ടത്തിൽ കണ്ടാൽ ബാലു ആണെന്നേ തോന്നുള്ളു.ഇതിനോടകം തന്നെ ഈ വീഡിയോ വൈറൽ ആയിക്കഴിഞ്ഞിരുന്നു.