ശക്തമായ ഒരു പെൺകുട്ടിയുടെ വേഷം ഒരു സിനിമയിൽ ഉണ്ടെന്നു വിചാരിക്കു സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ പ്രത്യേകിച്ച് തമിഴ് മലയാളം ഇൻഡസ്ട്രിയിൽ അനിഖ എന്ന മാലാഖ കുട്ടിയുടെ മുഖം ആയിരിക്കും ആ സംവിധായകന് ആദ്യം മനസ്സിൽ വരുന്നത്. മലയാളത്തിലും തമിഴിലുമായി എത്ര മികച്ച വേഷങ്ങൾ അനിഖയിൽ നിന്ന് ലഭിച്ചു.
ഇപ്പോഴിതാ അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ വേഷവും അനിഖയെ തേടി എത്തിയിരിക്കുന്നു. ഇത് രണ്ടാം തവണയാണ് അജിത്തിനൊപ്പം അനിഖ അഭിനയിക്കുന്നത്. ആദ്യ ചിത്രം എന്നൈ അറിന്താൾ ആണ്. ഒരു മലയാളി എന്ന നിലയിൽ നമുക്കേറെ അഭിമാനമുണർത്തുന്ന അനിഖ അജിത്തിനൊപ്പം അഭിനയിച്ച വിശേഷങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അനിഖയുടെ വാക്കുകൾ…
“അജിത് സാറിനോട് ശെരിക്ക് പറഞ്ഞാൽ എനിക്ക് സംസാരിക്കാൻ പോലും ചെറിയ പേടിയുണ്ട് എന്തെന്നാൽ ഞാൻ അദ്ദേഹത്തിനെ അത്രയധികം ബഹുമാനിക്കുന്നു. എന്റെ ‘അമ്മ എന്നോട് ചോദിക്കാറുണ്ട് നീ എന്താ അദ്ദേഹത്തോട് സംസാരിക്കാത്തതു എന്ന്. അജിത് സാർ ചിലപ്പോൾ മലയാളത്തിൽ മോളെ എന്ന് എന്ന് വിളിക്കാറുണ്ട്. സെറ്റിൽ വന്നാൽ അദ്ദേഹം മുഴുവൻ നടന്നു കാണും, എല്ലാവരെയും വിഷ് ചെയ്യും. എല്ലാവരെയും ഒരുപോലെ ആണ് അദ്ദേഹം ട്രീറ്റ് ചെയ്യുന്നത് അതിൽ ഒരു വ്യതാസവും അദ്ദേഹം കാണിക്കാറില്ല..

ഭക്ഷണത്തെ പറ്റി ഏറെ നേരം സംസാരിക്കാറുണ്ട് അദ്ദേഹം, ഞങ്ങൾക്ക് വേണ്ടി അദ്ദേഹം ഭക്ഷണം പാചകം ചെയ്തു തരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ അകെ ഒരു നോക്കിയ ബ്ലാക്ക് ഫോൺ മാത്രമാണ് ഉള്ളത് കാൾ വിളിക്കാൻ, അതിൽ ടച്ച് ഒന്നും ഇല്ല. എന്നാൽ യു ട്യൂബ് വീഡിയോസ് കാണാൻ ഒരു മൊബൈൽ വച്ചിട്ടുണ്ട്, എന്നാൽ അതും അത്ര മികച്ചതൊന്നുമല്ല. ഐ ഫോൺ പോലുമില്ലാത്ത ഒരു സ്റ്റാർ. അദ്ദേഹം എങ്ങനെ ഇത്ര സിംപിൾ ആയി ജീവിക്കുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട് പലപ്പോഴും.”