രോഗിയുടെ അബോധാവസ്ഥ മുതലെടുത്ത് ഓപ്പറേഷന്‍ തീയേറ്ററില്‍ ഡോക്ടറുടെയും നഴ്സിന്റെയും ലീലാവിലാസം. ഉജ്ജയിന്‍ ജില്ലാ ഹോസ്പിറ്റലാണ് സംഭവം.ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച് നഴ്സിനെ ചുംബിച്ച ഉജ്ജയിന്‍ ജില്ലാ ഹോസ്പിറ്റല്‍ സിവില്‍ സര്‍ജനെ പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
49 കാരനായ സിവില്‍ സര്‍ജനെ പുറത്താക്കുകയും ഇയാളില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തതായി ഉജ്ജൈന്‍ ജില്ലാ കളക്ടര്‍ ശശാങ്ക് മിശ്ര അറിയിച്ചു. ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
വീഡിയോ അബദ്ധത്തില്‍ അയച്ചതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം വീഡിയോ വൈറലായതോടെ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ചോദ്യം ചെയ്യുകയാണ് പലരും.