Breaking News
Home / Lifestyle / അഞ്ച് വര്‍ഷം നീണ്ട ആശങ്കകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അവന്‍ അര്‍ബുദത്തെ അതിജീവിച്ചിരിക്കുന്നു

അഞ്ച് വര്‍ഷം നീണ്ട ആശങ്കകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അവന്‍ അര്‍ബുദത്തെ അതിജീവിച്ചിരിക്കുന്നു

ഒടുവില്‍ അഞ്ച് വര്‍ഷം നീണ്ട ആശങ്കകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ അവന്‍ അര്‍ബുദത്തെ അതിജീവിച്ചിരിക്കുന്നു! മകന്‍ അയാന്‍ ഹാഷ്മി കാന്‍സറെന്ന മഹാമാരിയെ തോല്‍പ്പിച്ച ശുഭവാര്‍ത്തയുമായി ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.

”ക്യാന്‍സര്‍ സ്ഥിരീകരിച്ച് 5 വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ അര്‍ബുദരോഗ വിമുക്തനായിരിക്കുന്നു. വലിയൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങള്‍ക്കും ഈ യുദ്ധത്തില്‍ വിജയം വരിക്കാം”, ഇമ്രാന്‍ ഹാഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2014 ല്‍ ആണ് ഇമ്രാന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി നാല് വയസ്സുകാരന്‍ മകന്‍ അയാന്‍ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. പിന്നീട് ‘ദ കിസ്സ് ഓഫ് ലൗ’ എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകവും ഇമ്രാന്‍ ഹാഷ്മി പുറത്തിറക്കിയിരുന്നു.

അര്‍ബുദരോഗബാധിതര്‍ക്ക് പ്രചോദനമേകുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു പുസ്തക രചന. തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട് പലപ്പോഴും.

About Intensive Promo

Leave a Reply

Your email address will not be published.