Breaking News
Home / Lifestyle / ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങി പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്

ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങി പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്

മാര്‍സ് ഓണ്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ചൊവ്വയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നവരില്‍ ഒരാളായി പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദ്. വിദ്യാര്‍ത്ഥിനിയുടെ സാഹസിക യാത്രയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഭിവാദ്യങ്ങളും ആശംസകളും അറിയിച്ചു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാനേതാക്കള്‍ക്കൊപ്പം ശ്രദ്ധയെ ചിറ്റൂരിലെ വസതിയിലെത്തിയാണ് എഎ റഹീം ആശംസകള്‍ അറിയിച്ചത്.

മാര്‍സ് ഓണ്‍ പദ്ധതിയില്‍ ശ്രദ്ധ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അപേക്ഷ നല്‍കിയത്. ലക്ഷക്കണക്കിന് വരുന്ന അപേക്ഷകള്‍ക്കിടയില്‍ നിന്ന് പരിഗണിച്ച 100 പേരില്‍ ഒരുവളാണ് ശ്രദ്ധ. മകളുടെ സാഹസിക യാത്രയെ പിന്തുണയ്ക്കുന്ന മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്ന് അദ്ദേഹം പറയുന്നു.

ചൊവ്വയിലേയ്ക്ക് കുതിയ്ക്കാന്‍ ഇിനയും കടമ്പകള്‍ ഏറെയാണ്, എന്നിരുന്നാലും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ നിന്നും മറ്റും അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. പാലക്കാടിന്റെ അഭിമാനമാകുന്ന നിമിഷം എത്രയും വേഗം വന്നു ഭവിക്കട്ടെ എന്നും സമൂഹമാധ്യമങ്ങള്‍ ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രദ്ധപ്രസാദ്
ചുവന്ന ഗ്രഹത്തിലേക്ക് യാത്രപോകാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥി. ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി.ഭൂമിയില്‍ നിന്നും ഇരുപത്തിനാലു പേരെയാണ് ആദ്യമെത്തിക്കുക.ഇതാണ് മാര്‍സ് ഒണ്‍ പദ്ധതി.

പ്ലസ്ടു വിദ്യാര്‍ഥി ആയിരിക്കവെയാണ് ശ്രദ്ധ
”മാര്‍സ് ഒണ്‍ ”പ്രോജെക്ടിലേക്ക് അപേക്ഷ നല്‍കുന്നത്. ലക്ഷക്കണക്കിന്
അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു പേരില്‍ ഒരാള്‍ നമ്മുടെ പാലക്കാട്ടുകാരി.
ചൊവ്വ യാത്രയ്ക്ക് ഇനിയും കടമ്പകള്‍ കടക്കാനുണ്ട് ശ്രദ്ധയ്ക്ക്. അതിനു എല്ലാ ആശംസകളും നേരുന്നു.

ഏക മകള്‍ സാഹസികമായ ചൊവ്വാ യാത്രയ്ക്ക് ശ്രമിക്കുമ്പോള്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്ന രക്ഷകര്‍ത്താക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഇനിയുള്ള വഴികളിലും വിജയം വരിക്കാന്‍ ശ്രദ്ധയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാനേതാക്കള്‍ക്കൊപ്പം ശ്രദ്ധയെ ചിറ്റൂരിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *