സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്പര്യമില്ലാത്ത അവസ്ഥയുണ്ടാകുകയോ, ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്തല് ലൈംഗിക പ്രശ്നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി ഉണ്ടാകുന്നത്. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചില നിര്‍ബന്ധിതരാകുന്നു
.കിടപ്പുമുറിയിലെ നിങ്ങളുടെ താല്പര്യം അസ്തമിക്കുന്നുണ്ടോ..? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകും. ലൈംഗികതാല്പര്യം കുറക്കുന്ന സാധാരണ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം…പരസ്പരം ആശയവിനിമയമില്ലായ്മ, അവിശ്വസ്തത എന്നിവയും സുഖകരമായ ബന്ധത്തിന് തടസ്സമാകും.താല്പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങള്‍.